നിയന്ത്രണം വിട്ട് റോക്കറ്റ് മൂക്കുംകുത്തി താഴേക്ക് വീണു; സ്‌പേസ് വണ്‍ കെയ്റോസിന്റെ രണ്ടാം ശ്രമവും പരാജയം

വീണ്ടും പരാജയം നേരിട്ടിരിക്കുകയാണ് ജപ്പാനിലെ സ്വകാര്യ ബഹിരാകാശ വിക്ഷേപകരായ സ്പേസ് വണ്‍ കമ്പനി. കൃത്രിമ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്ക് വിജയകരമായി അയക്കുന്ന ജപ്പാനിലെ ആദ്യ സ്വകാര്യ കമ്പനിയാവാനുള്ള സ്പേസ് വണ്ണിന്‍റെ രണ്ടാം ശ്രമവും വിജയിച്ചില്ല. വിക്ഷേപിച്ച് മിനിറ്റുകള്‍ക്കകം കമ്പനിയുടെ കെയ്റോസ് റോക്കറ്റ് നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് വീണു. 18 മീറ്റര്‍ ഉയരമുള്ള സോളിഡ്-ഫ്യൂവല്‍ റോക്കറ്റാണ് കെയ്‌റോസ്. കുതിച്ചുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ കെയ്‌റോസ് റോക്കറ്റിന്‍റെ സ്ഥിരത നഷ്ടമായി. പിന്നാലെ ആകാശത്ത് ആടിയുലഞ്ഞ റോക്കറ്റ്, ഒടുവില്‍ മൂക്കുംകുത്തി താഴേക്ക് വീഴുകയായിരുന്നു. ഭൂമിയില്‍ നിന്ന്…

Read More

സംഘർഷം രൂക്ഷം; മൊസാദ് ആസ്ഥാനം ലക്ഷ്യമിട്ട് മിസൈലുകൾ തൊടുത്ത് സായുധസംഘമായ ഹിസ്ബുള്ള

പശ്ചിമേഷ്യയെ ഭീതിയിലാഴ്ത്തി ഇസ്രയേൽ-ഹിസ്ബുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ മൊസാദ് ആസ്ഥാനം ലക്ഷ്യമിട്ട് മിസൈലുകൾ തൊടുത്ത് സായുധസംഘമായ ഹിസ്ബുള്ള. ലെബനനെതിരായ ആക്രമണത്തിന്റേയും കമാൻഡർ ഇബ്രാഹിം ഖുബൈസിയുടെ കൊലപാതകത്തിലുമുള്ള പ്രതികാരമാണ് നടപടി. ബുധനാഴ്ച രാവിലെയായിരുന്നു ആക്രമണം. അതേസമയം, ഹിസ്ബുള്ള ആക്രമണം തടഞ്ഞതായി ഇസ്രയേൽ സൈന്യം അറിയിച്ചു. മിസൈൽ ലോഞ്ചറുകൾ തകർത്തതായും സൈന്യം വ്യക്തമാക്കി. ടെൽ അവീവിലും മധ്യ ഇസ്രയേലിലും ബുധനാഴ്ച രാവിലെ സൈറണുകൾ മുഴങ്ങിയിരുന്നു. ഇത് ആദ്യമായാണ് ടെൽ അവീവ് ലക്ഷ്യമിട്ട് ഹിസ്ബുള്ള മിസൈൽ ആക്രമണം നടത്തുന്നത്. അക്രമത്തിൽ ആളപായമോ നാശനഷ്ടമോ…

Read More

പരീക്ഷണത്തിനിടെ അപ്രതീക്ഷിതമായി കുതിച്ചുയർന്ന് ചൈനീസ് റോക്കറ്റ് ; പൊട്ടിതകർന്ന് നിലംപൊത്തി ടിയാൻലോങ്-3

കാര്യക്ഷമത പരീക്ഷണത്തിനിടെ ചൈനീസ് ബഹിരാകാശ റോക്കറ്റ് അവിചാരിതമായി കുതിച്ചുയർന്നു. ആകാശത്തുവെച്ച് തകർന്ന റോക്കറ്റ് നഗരത്തിനുസമീപം തീഗോളമായി പതിച്ചു. ജൂൺ 30നായിരുന്നു സംഭവം. സ്പേസ് പയനീർ എന്നറിയപ്പെടുന്ന സ്വകാര്യ ബഹിരാകാശ കമ്പനിയായ ബീജിങ് ടിയാൻബിങ് നിർമിച്ച ടിയാൻലോങ്-3 എന്ന റോക്കറ്റാണ് മധ്യചൈനയിലെ ഗോങ്‌യി നഗരത്തിനു സമീപത്തെ വനപ്രദേശത്ത് തകർന്നുവീണത്. ജനവാസ മേഖലയല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. ടിയാൻലോങ്-3 റോക്കറ്റിന്റെ ആദ്യ ഘട്ടമാണ് അവിചാരിതമായി കുതിച്ചുയർന്നത്. റോക്കറ്റും പരീക്ഷണ സ്റ്റാൻഡും തമ്മിലുള്ള ബന്ധത്തിലെ ഘടനാപരമായ തകരാർ മൂലമാണ് ഇതു സംഭവിച്ചതെന്ന്…

Read More

ഗാസയിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് റോക്കറ്റ് വിക്ഷേപിച്ച് ഹമാസ് ; നഗരത്തിന്റെ പലയിടങ്ങളിലും അപായ സൈറൺ മുഴക്കി ഇസ്രയേൽ

ഗാസ മുനമ്പിൽ നിന്ന് ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതായി ഹമാസിന്റെ സായുധ വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സ് അവകാശപ്പെട്ടു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിന്റെ പലയിടങ്ങളിലും ഇസ്രായേൽ സൈന്യം അപായ സൈറൺ മുഴക്കി. ഞായറാഴ്ചയാണ് സംഭവം. മാസങ്ങൾക്ക് ശേഷം ആദ്യമായാണ് ഗാസയിൽ നിന്ന് റോക്കറ്റ് ആക്രമണം നടത്തിയതായി ഹമാസ് അവകാശപ്പെടു​ന്നതെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സാധാരണക്കാരായ ജനങ്ങൾക്ക് നേരെയുള്ള സയണിസ്റ്റ് കൂട്ടക്കൊലക്ക് മറുപടിയായിട്ടാണ് റോക്കറ്റുകൾ വിക്ഷേപിച്ചതെന്ന് അൽ ഖസ്സാം ബ്രിഗേഡ്സ് ടെലിഗ്രാം…

Read More

സ്പേസ് എക്സിൻ്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് മൂന്നാം പരീക്ഷണ ദൗത്യത്തിൽ വൻ മുന്നേറ്റം

സ്പേസ് എക്സിൻ്റെ വമ്പൻ റോക്കറ്റ് സ്റ്റാർഷിപ്പിൻ്റെ മൂന്നാം പരീക്ഷണ ദൗത്യം ഭാ​ഗികമായി വിജയിച്ചു. സ്റ്റാര്‍ഷിപ് ബഹിരാകാശ പേടകവും, സൂപ്പര്‍ ഹെവി റോക്കറ്റ് ബൂസ്റ്ററും ചേര്‍ന്നതാണ് സ്റ്റാര്‍ഷിപ്പ് റോക്കറ്റ്. ആദ്യ രണ്ട് വിക്ഷേപണങ്ങളേക്കാള്‍ കൂടുതല്‍ ദൂരം സഞ്ചരിച്ച റോക്കറ്റിന്റെ രണ്ട് ഘട്ടങ്ങളും സമുദ്രനിരപ്പില്‍ നിന്ന് 70 കിമീ ഉയരത്തില്‍ വെച്ച് വിജയക്കരമായി വേർപ്പെടുത്തി. ശേഷം സമുദ്രനിരപ്പില്‍ നിന്ന് 230 കിലോമീറ്ററിലധികം ഉയരത്തിൽ പേടകം സഞ്ചരിച്ചു. വിക്ഷേപിച്ച് ഒരു മണിക്കൂറിന് ശേഷം ഇന്ത്യന്‍ സമുദ്രത്തില്‍ പേടകം ഇറക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ…

Read More

ചാന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം; ട്രയല്‍സ് പൂര്‍ത്തിയാക്കി ഐ എസ് ആര്‍ ഒ

ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണ ട്രയല്‍സ് ഐ എസ് ആര്‍ ഒ പൂര്‍ത്തിയാക്കി. 24 മണിക്കൂര്‍ നീണ്ട ട്രയല്‍ ഇന്നലെയാണ് ഇസ്രോ നടത്തിയത്.2019 സെപ്റ്റംബറില്‍ നടത്തിയ ചാന്ദ്രയാന്‍ രണ്ട് പരാജയപ്പെട്ടിരുന്നു. അതിലെ കുറവുകള്‍ എല്ലാം പരിഹരിച്ചാണ് നാല് വര്‍ഷത്തിനിപ്പുറം ചാന്ദ്രയാന്‍ മൂന്ന് വിക്ഷേപിക്കാൻ ഒരുങ്ങുന്നത്വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ചാന്ദ്രയാന്‍ മൂന്നും വഹിച്ചു കൊണ്ടുള്ള എല്‍ വി എം ത്രീ കുതിച്ചുയരുക.

Read More