ചൂരൽമലയിൽ ചെളിയിൽ പുതഞ്ഞ് നോട്ടുകെട്ടുകൾ; 4 ലക്ഷം കണ്ടെത്തി ഫയർഫോഴ്‌സ്

ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിൽ നിന്ന് നാലു ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെത്തി അഗ്‌നി രക്ഷാസേന. ചൂരൽ മലയിലെ വെള്ളാർമല സ്‌കൂളിന് പുറകിൽ നിന്നായി പുഴയോരത്തുനിന്നാണ് നോട്ടുകെട്ടുകൾ കണ്ടെത്തിയത്. പുഴയോരത്തുള്ള പാറക്കെട്ടുകൾക്കും വെള്ളത്തിനുമിടയിലായി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു നോട്ടുകളുണ്ടായിരുന്നത്. പാറക്കെട്ടിൽ കുടുങ്ങി കിടന്നതിനാലാണ് ഒഴുകി പോവാഞ്ഞതെന്നും അഗ്‌നിരക്ഷാ സേനാംഗങ്ങൾ പറഞ്ഞു. പ്ലാസ്റ്റിക് കവറിലായതിനാൽ കൂടുതൽ കേടുപാട് സംഭവിച്ചിട്ടില്ല. എന്നാൽ, ചെളി നിറഞ്ഞ നിലയിലാണ് നോട്ടുകെട്ടുകളുള്ളത്. 500ൻറെ നോട്ടുകൾ അടങ്ങിയ ഏഴ് കെട്ടുകളും 100ൻറെ നോട്ടുകളടങ്ങിയ അഞ്ച് കെട്ടുകളുമാണ് കണ്ടെത്തിയത്….

Read More

വിവേകാനന്ദപ്പാറയിലെ പ്രധാനമന്ത്രിയുടെ ധ്യാനം രണ്ടാം ദിവസം; കനത്ത സുരക്ഷയിൽ കന്യാകുമാരി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരിയിലെ ധ്യാനം രണ്ടാം ദിവസത്തിലേക്ക് കടന്നു. കനത്ത സുരക്ഷാക്രമീകരണങ്ങളിലാണ് വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തിൽ പ്രധാനമന്ത്രിയുടെ ധ്യാനം നടക്കുന്നത്. ഇന്നലെ കന്യാകുമാരി ഭഗവതി അമ്മൻ ക്ഷേത്രത്തിലെ ദർശനത്തിനും തിരുവള്ളൂർ പ്രതിമയിലെ പുഷ്പാർച്ചനയ്ക്കും ശേഷമാണ് ധ്യാനം ആരംഭിച്ചത്. നാളെ വൈകുന്നേരത്തോടെ ധ്യാനം അവസാനിപ്പിച്ച് മോദി വാരണാസിയിലേക്ക് മടങ്ങും. കന്യാകുമാരിയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി, അവിടെ നിന്നായിരിക്കും യാത്ര. പ്രധാനമന്ത്രിയുടെ മടക്കയാത്ര വരെ വിവേകാനന്ദ പാറയിലേക്ക് സന്ദർശകർക്ക് നിയന്ത്രണമുണ്ട്. രാത്രി മുഴുവൻ വിവേകാനന്ദപ്പാറയ്ക്ക് ചുറ്റും പൊലീസ് സുരക്ഷ…

Read More

രണ്ടായിരം വർഷം പഴക്കമുള്ള ബ്രസീലിയൻ റോക്ക് ആർട്ടിൽ കണ്ടത് അന്യഗ്രഹജീവികളെ പ്രതിഫലിപ്പിക്കുന്ന അടയാളങ്ങളോ..?

രണ്ടായിരം വർഷത്തിലേറെ പഴക്കമുള്ള ശിൽപ്പകലാവിസ്മയങ്ങളിൽ പഠനം നടത്തുന്ന ഗവേഷകർ അദ്ഭുതപ്പെട്ടു. ആകാശവസ്തുക്കളോടു സാമ്യമുള്ള രൂപങ്ങളാണു ഗവേഷകരെ കുഴപ്പത്തിലാക്കിയത്. പക്ഷേ, ഇതെന്തെണാന്നു വ്യക്തമായി പറയാൻ ഗവേഷകർക്കു കഴിയുന്നുമില്ല. അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട എന്തെങ്കിലും അടയാളങ്ങളാണോയെന്നു സംശയം തോന്നുന്ന ചിഹ്നങ്ങളാണ് ഗവേഷകരെ ചിന്താകുഴപ്പത്തിലാക്കിയത്. അവയിൽ കൊത്തുപണികൾ മാത്രമല്ല, പെയിന്‍റിംഗുകളും ഉൾപ്പെടുന്നു. ചിലത് ഒരു പൊതുവിശ്വാസ സന്പ്രദായത്തെ ബന്ധിപ്പിക്കുന്നതാണെന്നും പുരാവസ്തുഗവേഷകർ അഭിപ്രായപ്പെടുന്നു. ബ്രസീലിൽ ഗവേഷകർ കണ്ടെത്തിയ പുരാതന റോക്ക് ആർട്ട്, കലയുടെയും പുരാജീവനത്തിന്‍റെയും അറിയപ്പെടാത്ത ലോകം തുറന്നിടുന്നു. ചിത്രങ്ങളിൽ മനുഷ്യന്‍റെ കാൽപ്പാടുകൾ, മാനുകളുടെയും…

Read More