ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഊർജം പകരാന്‍ റോബോട്ടുകൾ

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന് ഊർജം പകരാന്‍ റോബോട്ടുകളും. തൃശൂർ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ജില്ലാ ഭരണകൂടെ റോബോട്ടുകളെ രംഗത്തിറക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിലേക്ക് മുഴുവൻ വോട്ടർമാരെയും ആകർഷിക്കാനും വോട്ടർമാരില്‍ ഇലക്ഷന്‍ അവബോധം സൃഷ്ടിക്കാനുമുള്ള സ്വീപ് പ്രചാരണ പ്രവർത്തനങ്ങൾക്കാണ് റോബോട്ടുകളെ പ്രയോജനപ്പെടുത്തുന്നത്.  പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുത്ത് ഓഫീസർ സഞ്ജയ് കൗൾ നിർവഹിച്ചു. തൃശൂർ ജില്ലയിലെ പ്രധാന മാളുകളിലും പരിസരങ്ങളിലും ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് റോബോട്ടുകൾ ഉപയോഗിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ കൃഷ്ണ തേജ വ്യക്തമാക്കി….

Read More

ദുബൈയിലെ ഇ-സ്‌കൂട്ടറുകളുടെ നിയമലംഘനം കണ്ടുപിടിക്കാൻ റോബോ

ദുബൈയിൽ ഇലക്ട്രിക് സ്‌കൂട്ടർ ഉപയോക്താക്കൾ വരുത്തുന്ന നിയമലംഘനങ്ങൾ കണ്ടെത്താൻ നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന റോബോട്ട് ‘റോബോകോപ്’ പ്രവർത്തനം തുടങ്ങി. എമിറേറ്റിലെ ബീച്ചുകളിൽ നിരീക്ഷണത്തിനും നിയമലംഘനങ്ങൾ പിടികൂടാനും ഉപയോഗിക്കുന്ന റോബോട്ട് വ്യാഴാഴ്ച മുതലാണ് ജുമൈറ ബീച്ചിൽ പരീക്ഷണഓട്ടം ആരംഭിച്ചു. അഞ്ചുചക്രത്തിൽ സഞ്ചരിക്കുന്ന, 200കിലോയുള്ള റോബോട്ട് പുറത്തിറക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ മാസം ആർ.ടി.എ വെളിപ്പെടുത്തിയിരുന്നു. നവീന സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ട്, ഹെൽമറ്റ് ധരിക്കാതിരിക്കുന്നത്, നിശ്ചിത സ്ഥലത്തല്ലാതെ സ്‌കൂട്ടറുകൾ പാർക്ക് ചെയ്യുന്നത്, ഇ-സ്‌കൂട്ടറിൽ ഒന്നിലേറെ യാത്രക്കാർ സഞ്ചരിക്കുന്നത്, കാൽനടക്കാർക്ക് മാത്രമായുള്ള ഭാഗങ്ങളിൽ…

Read More

അത്യാധുനിക സമുദ്രഗവേഷണ ലാബ് തുറന്ന് യുഎഇ; കടൽ മാലിന്യങ്ങൾ നീക്കാൻ റോബോർട്ടുകളും

അത്യാധുനിക സമുദ്രഗവേഷണ ലാബ് തുറന്ന് യുഎഇ. യുഎഇയിലെ ഖലീഫ യൂനിവേഴ്സിറ്റിയാണ് ലാബ് തുറന്നത്. തിരമാലകളും, അടിയൊഴുക്കും കൃത്രിമായി നിർമിച്ച് കടലിന്റെ അന്തരീക്ഷമൊരുക്കി ഈ ലാബിൽ പരീക്ഷണങ്ങൾ നടത്താൻ സാധിക്കും. കടലിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ റോബോട്ടുകളെ ഉപയോഗിച്ചുള്ള പരീക്ഷണവും ഈ ലാബിൽ നടത്തുമെന്ന് ഖലീഫ യൂനിവേഴ്സിറ്റി അധികൃതർ വ്യക്തമാക്കി.

Read More