ജർമനിയിലെ അടുക്കളയിൽ ഒരു കൈ സഹായത്തിനായി റോബോട്ട്; റോബോട്ടിന്റെ വിഭവങ്ങൾക്ക് പ്രിയമേറെ

അടുക്കളയിൽ ഒരുകൈ സഹായത്തിന് ആരെങ്കിലുമുണ്ടായിരുന്നെങ്കിൽ എന്നു വിച്ചാരിച്ചിട്ടില്ലെ? ജർമനിയിലെ അടുക്കളയിൽ അങ്ങനെ ഒരു കൈസഹായിക്കുന്ന റോബോട്ടുകൾ കയറിയിരിക്കുകയാണ്. ട്യൂബിഞ്ചൻ സർവകലാശാല ആശുപത്രി ക്യാന്റീനിലാണ് റോബോട്ടുകൾ ജീവനക്കാർക്കായി ഭക്ഷണമുണ്ടാക്കുന്നത്. ഇവിടെ വറക്കലും പൊരിക്കലും വിളമ്പലുമെല്ലാം റോബോട്ടിക് കൈയാളുടെ ജോലിയാണ്. റോബോട്ട് ഉണ്ടാക്കുന്ന ഇറ്റാലിയൻ, ഏഷ്യൻ വിഭവങ്ങൾക്കെല്ലാം ഇവിടെ പ്രിയമേറെയാണ്. ടച്ച്‌ സ്ക്രീൻവഴി ആളുകൾ ഭക്ഷണം ഓർഡർ ചെയ്യും. അപ്പൊ തന്നെ റോബോട്ടിക് കൈകൾ അടുക്കളയിൽ പണി തുടങ്ങും. എന്നാൽ കട്ടിങ്ങും, സ്റ്റോറിങ്ങും ഒന്നും ഇവരുടെ പണിയല്ല. ആവശ്യസാധനങ്ങൾ നേര​ത്തേതന്നെ…

Read More

വാഹനം റീചാർജ് ചെയ്യാനും റോബോട്ട്; പുതിയ സംവിധാനവുമായി അഡ്‌നോക്

ഡ്രൈവറില്ലാ കാറുകളും ഇലക്ട്രിക് കാറുകളും റീചാർജ് ചെയ്യാൻ റോബോട്ടിനെ അവതരിപ്പിച്ച് അബൂദബിയിലെ ദേശീയ പെട്രോളിയം കമ്പനിയായ അഡ്‌നോക്. ദുബൈയിൽ ആരംഭിച്ച ജൈടെക്‌സ് പ്രദർശനത്തിലാണ് കമ്പനി ആദ്യമായി ഈ റോബോട്ടിനെ പരിചയപ്പെടുത്തുന്നത്. മിഡിലീസ്റ്റിൽ ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം. ഡ്രൈവറില്ലാ കാറുകളും ഇലക്ട്രിക് കാറുകളും പെട്രോൾ സ്റ്റേഷനിലെ ബേയിൽ നിർത്തിയാൽ മതി. വാഹനത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കാര്യങ്ങൾ റോബോട്ട് നിർവഹിക്കും. ഇപ്പോൾ പരീക്ഷണഘട്ടത്തിലാണ് ഈ റോബോട്ടുള്ളതെന്ന് അഡ്‌നോക് ഡിജിറ്റൽ വിഭാഗം വൈസ് പ്രസിഡൻറ് മാസ് ഖുറേഷി പറഞ്ഞു. വൈകാതെ റോബോട്ടുകളെ…

Read More

വീട്ടുപണിക്ക് റോബോട്ട്! ഇസ്തിരിയിടാനും പച്ചക്കറിയരിയാനും അറിയാം

ഇന്ന് ഏതാണ്ട് ഏല്ലാ മേഘലകളിലും ജോലി ചെയ്യാനായി റോബോട്ടുകളെ ഉപയോ​ഗിക്കാറുണ്ട്. അതുപോലെ വീട്ടുപണികൾ ചെയ്യാനും ഒരു റോബോട്ട് ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടില്ലെ? എന്നാൽ ഇപ്പോൾ അങ്ങനെ ഒരു റോബോട്ടിനെ പരിചയപ്പെടുത്തുകയാണ് ജര്‍മ്മന്‍ റോബോട്ടിക് സ്റ്റാര്‍ട്ട് അപ്പായ ന്യൂറാ. എഐ മേഖലയിലെ ഏറ്റവും കരുത്തുറ്റ പ്രൊസസറുകള്‍ നിര്‍മ്മിക്കുന്ന അമേരിക്കന്‍ കമ്പനിയായ എന്‍വിഡിയുമായി ചേർന്നാണ് 4എന്‍ഇ-1 എന്ന ഹ്യൂമനോയിഡ് റോബോട്ടിനെ നിർമ്മിച്ചിരിക്കുന്നത്. 4എന്‍ഇ-1 നെകൊണ്ട് മിക്കവാറും എല്ലാ വീട്ടുപണികളും എടുപ്പിക്കാം എന്നാണ് കമ്പനിയുടെ അവകാശവാദം. കമ്പനി പുറത്തുവിട്ട ഡെമോ വീഡിയോയിൽ…

Read More

സ്ത്രീയോ, അതോ റോബോട്ടോ; നെറ്റിസൺസിനെ അമ്പരപ്പിച്ച് റോബോട്ടിനെ വെല്ലുന്ന പ്രകടനം

റോബോട്ട് ഇന്ന് ഒരു സ്ഥിരം കാഴ്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. പല റെസ്റ്റോറന്റുകളും സ്ഥാപനങ്ങളുമൊക്കെ ജോലിക്കാരായി റോബോട്ടുകളെ വയ്ക്കുന്നത് കണ്ടിട്ടുണ്ടാവുമല്ലൊ? എന്നാൽ, ചൈനയിലെ ​ചോം​ഗിങ് ഹോട്ട്‍പോട്ട് റെസ്റ്റോറന്റിൽ നിന്നുള്ള വീഡിയോ ഇപ്പോൾ നെറ്റിസൺസിനെ ആകെ അമ്പരപ്പിച്ചിരിക്കുകയാണ്. ഈ വെയ്ട്രെസ് മനുഷ്യനാണോ അതോ റോബോട്ട് ആണോ എന്നതാണ് പലരുടേയും സംശയം. ലുക്കും വർക്കുമെല്ലാം റോബോട്ടിന്റേതു പോലെ തന്നെ. എന്തായാലും, കൂടുതൽ തല പുകയ്ക്കേണ്ട. ഇത് ഒരു മനുഷ്യ സ്ത്രീ തന്നെയാണ്. റോബോട്ടിക് ഡാൻസ് മൂവ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന ഒരു…

Read More

മനുഷ്യനെ പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന റോബോട്ട്, ഫിഗര്‍ 01 നെ അവതരിപ്പിച്ച് ഫി​ഗർ കമ്പനി

ആർട്ടിഫിഷ്യൽ ഇന്റ്റലിജൻസിൽ അധിഷ്ഠിതമായ ചാറ്റ്‌സംവിധാനമായ ചാറ്റ്ജിപിറ്റിക്ക് ലോകമെമ്പാടും വൻ സ്വീകാര്യതയാണ് ലഭിച്ചത്. ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍എഐ കമ്പനിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഫിഗര്‍ എന്ന കമ്പനി ഇപ്പോൾ പുതിയ റോബോട്ടിനെ അവതരിപ്പിച്ചിരിക്കുകയാണ്. ഫിഗര്‍ 01 എന്ന പേരിൽ പരിചയപ്പെടുത്തിയ ഈ ഹ്യൂമനോയിഡ് റോബോട്ടിന് ഒരു പരിധി വരെ മനുഷ്യനെ പോലെ ചിന്തിക്കാനും, പ്രവര്‍ത്തിക്കാനും, ചോദ്യങ്ങള്‍ക്ക് ഉത്തരം തരാനും കഴിവുണ്ടെന്നാണ് പറയുന്നത്. ഫിഗര്‍ ഒരു സ്റ്റാര്‍ട്ട്-അപ് കമ്പനിയാണ്, ഇവരുടെ ആദ്യ വേര്‍ഷനാണ് ഫിഗര്‍ 01. ഇവർ പുറത്തു വിട്ട…

Read More

റോബോർട്ടിന്റെ സഹായത്തോടെ നടത്തിയ കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയ വിജയകരം ; അപൂർവ നേട്ടവുമായി റിയാദിലെ കിങ് ഫൈസൽ ആശുപത്രി

ലോ​ക​ത്ത്​ ആ​ദ്യ​മാ​യി റോ​ബോ​ട്ടി​​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ര​ൾ മാ​റ്റി​​വെ​ക്ക​ൽ ശ​സ്​​ത്ര​​ക്രി​യ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി റി​യാ​ദി​ലെ കി​ങ്​ ഫൈ​സ​ൽ സ്​​പെ​ഷ​ലി​സ്​​റ്റ്​ ആ​ശു​പ​ത്രി ആ​ൻ​ഡ് റി​സ​ർ​ച് സെന്റ​ർ. വ​ള​രെ അ​പൂ​ർ​വ​മാ​യി ന​ട​ന്ന സ​മ്പൂ​ർ​ണ റോ​ബോ​ട്ടി​ക് ക​ര​ൾ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​യാ​ണ്​ ഇ​ത്​. ഇ​തോ​ടെ അ​ഭൂ​ത​പൂ​ർ​വ​മാ​യ ഒ​രു മെ​ഡി​ക്ക​ൽ നേ​ട്ട​ത്തി​ന്​ കൂ​ടി​യാ​ണ്​ കി​ങ്​ ഫൈ​സ​ൽ ​സ്​​പെ​ഷ​ലി​സ്​​റ്റ്​ ആ​ശു​പ​ത്രി അ​ർ​ഹ​മാ​യി​രി​ക്കു​ന്ന​ത്. ക​ര​ൾ​രോ​ഗ​ബാ​ധി​ത​നാ​യ 60 വ​യ​സ്സു​ള്ള ഒ​രു സൗ​ദി പൗ​ര​​നാ​ണ് ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​നാ​യ​ത്. ഈ ​ഗു​ണ​പ​ര​മാ​യ നേ​ട്ടം ലോ​ക​മെ​മ്പാ​ടു​മു​ള്ള രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​വും പ്ര​തീ​ക്ഷ​യും ന​ൽ​കു​ന്ന​താ​ണെ​ന്ന്​ ശ​സ്​​ത്ര​ക്രി​യ സം​ഘം…

Read More

ഇന്ത്യയുടെ ഗഗൻയാൻ ദൗത്യം; വനിതാ റോബോർട്ട് ‘വ്യോമിത്ര’യെ ബഹിരാകാശത്തേക്ക് അയക്കും, കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ്

ചന്ദ്രയാൻ 3 യുടെ വിജയത്തിൽ നിന്ന് ലഭിച്ച ഊർജം ഉൾക്കൊണ്ട് വർധിത വീര്യത്തോടെ അടുത്ത പരീക്ഷണങ്ങൾക്ക് തയ്യാറെടുക്കുകയാണ് ഐഎസ്ആർഒ. ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ഗഗൻയാൻ ദൗത്യം, മംഗൾയാൻ രണ്ട്, മൂന്ന്, ആദിത്യ എൽ 1, ശുക്രയാൻ എന്നിവ ശാസ്ത്രരംഗത്ത് കുതിച്ചുചാട്ടത്തിന് വഴിവെക്കുന്ന ദൗത്യങ്ങളാണ്. ഇപ്പോഴിതാ ഗഗൻയാൻ ദൗത്യത്തെ കുറിച്ച് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ്. ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി ഒരു വനിതാ റോബോട്ടിനെ ബഹിരാകാശത്തേക്ക് അയക്കുമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ എല്ലാ…

Read More