‘ബോര്‍ഡ് വച്ച് ആളെ കയറ്റാന്‍ അനുവാദമില്ല’; റോബിന്‍ ബസ് ഉടമയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

പെര്‍മിറ്റ് ലംഘനത്തില്‍ റോബിന്‍ ബസിന് ഹൈക്കോടതിയില്‍ തിരിച്ചടി. സര്‍ക്കാര്‍ നടപടിക്കെതിരായ റോബിന്‍ ബസ് ഉടമയുടെ ഹര്‍ജി കോടതി തള്ളി. റോബിന്‍ ബസിന്റേത് നിയമലംഘനമാണെന്ന കെഎസ്ആര്‍ടിസി വാദം കോടതി അംഗീകരിച്ചു. കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ക്ക് ബോര്‍ഡ് വച്ച് ആളെ കയറ്റാന്‍ അനുവാദമില്ലെന്നും കോടതി പറഞ്ഞു. റോബിന്‍ ബസ് പെര്‍മിറ്റ് ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ചായിരുന്നു സര്‍ക്കാര്‍ നടപടികള്‍. പെര്‍മിറ്റ് ലംഘനത്തിനെതിടെ തുടര്‍ച്ചയായ പിഴ അടക്കലും ബസ് പിടിച്ചെടുക്കുന്നതിലേക്ക് ഉള്‍പ്പെടെ റോബിന്‍ ബസിനെതിരെ സര്‍ക്കാര്‍ നടപടികളുണ്ടായിരുന്നു. ഇതിനെതിരെയാണ് റോബിന്‍ ബസുടമ ഹൈക്കോടതിയെ…

Read More

‘വധഭീഷണി’; റോബിൻ ബസ് നടത്തിപ്പുകാരനെതിരേ പരാതിയുമായി എം.വി.ഡി. ഉദ്യോഗസ്ഥർ

റോബിൻ ബസുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ബസ് നടത്തിപ്പുകാരനായ ഗിരീഷിന്റെ ഭാഗത്തുനിന്ന് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മോട്ടോർ വാഹന ഉദ്യോഗസ്ഥർ പത്തനംതിട്ട എസ്.പിക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ എസ്.പി. ഓഫീസിൽ നേരിട്ട് ഹാജരാകാൻ ഗിരീഷിനോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എ.എം.വി.ഐമാരായ രണ്ട് ഉദ്യോഗസ്ഥരാണ് ഗിരീഷിനെതിരേ പരാതി നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ, കോടതി വിധി എതിരായതിനാൽ തന്നെ എങ്ങനെയെങ്കിലും പൂട്ടിക്കാനാണ് ഇപ്പോൾ ഈ വധഭീഷണി ആരോപണം ഉയർത്തിയിരിക്കുന്നതെന്നാണ് ബസ് നടത്തിപ്പുകാരനായ ഗിരീഷ് പറയുന്നത്. പത്തനംതിട്ട എസ്.പി. ഓഫീസിൽ ഹാജരാകുന്നതിന് മുമ്പ് മാധ്യമങ്ങളോട്…

Read More

റോബിൻ ബസ് ഉടമയ്ക്ക് വിട്ടു നൽകി മോട്ടോർ വാഹന വകുപ്പ്; നടപടി കോടതി ഉത്തരവിനെ തുടർന്ന്

ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം റോബിൻ ബസ് ഉടമയ്ക്ക് വിട്ടുകൊടുത്ത് മോട്ടോർ വാഹന വകുപ്പ്. എംവിഡിയുടെ പരിശോധനയ്ക്ക് ശേഷമാണ് ബസ് വിട്ടുകൊടുത്തത്. കഴിഞ്ഞമാസം 24ന് പുലർച്ചെയാണ് റോബിൻ ബസ് പിടിച്ചെടുത്തത്. ബസ് വിട്ടുകൊടുക്കാൻ പത്തനംതിട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. തുടർന്ന് ഉടമ ഇന്നലെ പൊലീസിനെ സമീപിച്ചെങ്കിലും ബസ് വിട്ടുകൊടുത്തിരുന്നില്ല. കോടതി നിർദേശം പരിഗണിച്ച് ഇന്ന് ബസ് വിട്ടു കൊടുക്കുകയായിരുന്നു. നിലവിലെ നിയമപ്രകാരം മാത്രം ബസിന് സർവീസ് നടത്താമെന്നും അല്ലാത്തപക്ഷം നടപടി നേരിടേണ്ടി വരുമെന്നും മോട്ടോർ…

Read More

റോബിന്‍ ബസ് ഉടമയ്ക്ക് വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവ്‌; 82,000 രൂപ പിഴയടച്ചു

റോബിന്‍ ബസ്, ഉടമയ്ക്ക് വിട്ടുകൊടുക്കാന്‍ പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ്. അനധികൃത സര്‍വീസ് നടത്തിയെന്ന പേരിലാണ് അധികൃതര്‍ ബസ് പിടിച്ചെടുത്തത്. 82,000 രൂപയുടെ പിഴ ഉടമ അടച്ചതിനാല്‍ ഇനിയും ബസ് പിടിച്ചുവെയ്ക്കാനാകില്ലെന്ന് കോടതി പറഞ്ഞു. ബസ് കൈമാറുംമുമ്പ് ഇതിലുള്ള സാധനങ്ങളുടെ ലിസ്റ്റ് പത്തനംതിട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ തയ്യാറാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജനുവരി അഞ്ചിന് ബസ് ഉടമകളുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഹൈക്കോടതി ഉത്തരവ് മറികടക്കും വിധം തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം നടത്തിയെന്ന് കാണിച്ച്…

Read More

റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷ് പൊലീസ് കസ്റ്റഡിയിൽ

റോബിൻ ബസ്  നടത്തിപ്പുകാരൻ  ഗിരീഷിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്.  പതിനൊന്ന് വർഷം മുൻപുളള ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് പാലാ പൊലീസാണ് ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്. ഗിരീഷുമായി പൊലീസ് സംഘം എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്. മരട് പൊലീസ് സ്റ്റേഷനിലാണ് മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുകയെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് തന്നെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയേക്കും. 2012ൽ ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസിലാണ് പൊലീസ് നടപടിയെടുത്തിരിക്കുന്നത്. എംവിഡി ഉദ്യോഗസ്ഥരുമായുളള നിരന്തര തർക്കത്തിൽ ഗിരീഷിനും റോബിൻ ബസിനും…

Read More

‘റോബിൻ’ ബസിന് വീണ്ടും എം.വി.ഡി പിഴയിട്ടു; ബസ് തടഞ്ഞത് പുലർച്ചെ

‘റോബിൻ’ ബസിന് വീണ്ടും പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്(എം.വി.ഡി). പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. മുൻപ് ചുമത്തിയ പിഴയടക്കം 15,000 രൂപയാണ് പിഴയായി ഈടാക്കിയത്. വ്യാഴാഴ്ച പുലർച്ചെയാണ് റോബിൻ ബസ് തടഞ്ഞ് എം.വി.ഡി. പിഴ ഈടാക്കിയത്. കോയമ്പത്തൂരിൽനിന്ന് പത്തനംതിട്ടയിലേക്കുള്ള മടക്കയാത്രയ്ക്കിടെ മൈലപ്രയിൽവെച്ചാണ് എം.വി.ഡി. ഉദ്യോഗസ്ഥർ ബസ് തടഞ്ഞത്. തമിഴ്നാട് മോട്ടോർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തിരുന്ന റോബിൻ ബസ് കഴിഞ്ഞദിവസമാണ് പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിൽ സർവീസ് പുനരാരംഭിച്ചത്. കഴിഞ്ഞദിവസം ഇരുസംസ്ഥാനങ്ങളിലും മോട്ടോർ വാഹനവകുപ്പിന്റെ പരിശോധന ഉണ്ടായിരുന്നില്ല.

Read More

റോബിൻ ബസ് വിഷയം; പ്രതികരണവുമായി കെ.ബി ഗണേഷ് കുമാർ എം.എൽ.എ

റോബിൻ ബസ് വിവാദത്തില്‍ പ്രതികരിച്ച് മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. വാഹന ഉടമ കോടതിയിൽ പോയി അനുമതി വാങ്ങണമെന്ന് കെ ബി ഗണേഷ്കുമാർ പ്രതികരിച്ചു. വെറുതെ ബഹളമുണ്ടാക്കിയിട്ട് കാര്യമില്ല. ബസ് ഓടിക്കാൻ കോടതി അനുമതി നൽകിയാൽ പിന്നെ ആരും ചോദിക്കില്ല. നിയമലംഘനം ഉണ്ടായത് കൊണ്ടാണ് തമിഴ്നാട്ടിലും ഫൈൻ ഈടാക്കിയതെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു. അതേസമയം, തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത ബസ് തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് റോബിൻ ബസ് ഉടമ ഇന്ന്…

Read More

റോബിൻ ബസ് വീണ്ടും തടഞ്ഞ് മോട്ടോർ വാഹന വകുപ്പ്; തുടർച്ചയായ രണ്ടാംദിവസമാണ് പരിശോധന

റോബിൻ ബസ് വീണ്ടും തടഞ്ഞ് മോട്ടോർ വാഹന വകുപ്പ്. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് തുടങ്ങിയ റോബിൻ ബസ് തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നത്ത് വെച്ചാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞ് പരിശോധന നടത്തിയത്. തുടർച്ചയായ രണ്ടാംദിവസമാണ് റോബിൻ ബസിൽ എം.വി.ഡി. പരിശോധന നടത്തുന്നത്.  അതേസമയം പതിവു പരിശോധനകളുടെ ഭാഗമായാണ് റോബിനിൽ പരിശോധന നടത്തിയതെന്ന് എം.വി.ഡി. ഉദ്യോഗസ്ഥർ മാധ്യമങ്ങളോടു പ്രതികരിച്ചു. പാസഞ്ചർ ലിസ്റ്റിന്റെ മൂന്ന് പകർപ്പ് വേണമെന്നാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതെന്ന് ബസ് ഉടമ ഗിരീഷ് പറഞ്ഞു. വണ്ടി…

Read More

റോബിൻ ബസിന് കേരളത്തിലും തമിഴ്നാട്ടിലുമായി ഒരുലക്ഷത്തിലധികം രൂപ പിഴ

റോബിൻ ബസിന് കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒരുലക്ഷത്തിലധികം രൂപ പിഴ. സംസ്ഥാനത്ത് നാലിടത്ത് തടഞ്ഞായിരുന്നു മോട്ടോർ വാഹന വകുപ്പ് പരിശോധന. പിടിച്ചെടുക്കരുത് എന്ന് ഹൈക്കോടതി ഉത്തരവുള്ളതിനാൽ പിഴയീടാക്കി എംവിഡി വിട്ടയച്ചു. ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിൽ ഇന്ത്യയിൽ എവിടെയും സാധാരണ ബസിലെ പോലെ ആളെക്കയറ്റി ഓടാമെന്ന അവകാശവാദയുമായോടിയ റോബിൻ ബസിന് കേരളത്തിലും തമിഴ്‌നാട്ടിലും വലിയ പിഴ. യാത്ര തുടങ്ങി ഇരുന്നൂറ് മീറ്ററിനകം ആദ്യത്തെ തടയൽ. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി 7500 രൂപ പിഴയിട്ട് എംവിഡി ഉദ്യോഗസ്ഥർ മടങ്ങി.  സമയം…

Read More

സാധാരണക്കാരുടെ ബസ്സും കൊള്ളക്കാരുടെ ബസ്സും ഒരുമിച്ച് ഓടുന്ന നവകേരളം; രാഹുൽ മാങ്കൂട്ടത്തിൽ

സർവീസ് പുനരാരംഭിച്ച റോബിൻ ബസിനെതിരായ മോട്ടോർ വാഹന വകുപ്പിന്റെ നടപടിയിൽ സർക്കാരിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. റോബിൻ ബസിന് സർക്കാർ ഉദ്യോഗസ്ഥർ വഴിനീളെ ഫൈൻ നൽകുന്നുവെന്ന് രാഹുൽ ആരോപിച്ചു. മന്ത്രിമാർക്ക് യാത്ര ചെയ്യാൻ വാങ്ങിയ ബസ്സിന് ഇക്കൂട്ടർ വഴിനീളെ സല്യൂട്ട് നൽകുന്നുവെന്നുമാണ് പരിഹാസം. രണ്ട് ബസുകൾ ശനിയാഴ്ച ഓടിത്തുടങ്ങി എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഒന്ന് ഒരു സാധാരണക്കാരൻ കൈയ്യിലെ സമ്പാദ്യം കൊണ്ട് വാങ്ങിയ ബസ് ആണെന്നും രണ്ടാമത്തേത് ഹൃദയശൂന്യനായ…

Read More