
ആഗോളതലത്തിൽ വളർന്ന ഡിഎച്ച്എൽ; മൂന്നു കൂട്ടുകാർ ആരംഭിച്ച സംരംഭം
ഡിഎച്ച്എൽ എന്ന ലോക പ്രശ്സ്ത പാർസൽ കൊറിയർ കമ്പനിയെക്കുറിച്ച് കേട്ടിട്ടുണ്ടാവുമല്ലൊ അല്ലെ? പ്രതിവർഷം 1.7 ബില്ല്യണിലധികം പാഴ്സലുകൾ വിതരണം ചെയ്യുന്ന DHL കമ്പനി 1969 സെപ്റ്റംബർ 25-ന് യുഎസിലെ സാൻ ഫ്രാൻസിസ്കോയിലുള്ള ആൻഡ്രിയൻ ഡാൽസി, ലാരി ഹിൽബ്ലോം, റോബർട്ട് ലിൻ എന്ന മൂന്നു കൂട്ടുകാരാണ് ആരംഭിച്ചത്. 1960 ളുടെ അവസാനത്തിൽ കാലിഫോർണിയയിൽ പഠിക്കുന്ന കാലത്ത് ലാരി ഹിൽബ്ലോം കൊറിയർ ജോലി ചെയ്തിരുന്നു. പിന്നീടാണ് അഡ്രിയൻ ഡാൽസിയുമായി ചേർന്ന് അതിവേഗ ഡെലിവറി എന്ന ആശയം വികസിപ്പിക്കാൻ അവർ പദ്ധതിയിടുന്നത്….