തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് കവർച്ച ; പാകിസ്ഥാൻ സ്വദേശിക്ക് 5 വർഷം തടവ് ശിക്ഷ

തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്ത് ക​വ​ർ​ച്ച ന​ട​ത്തി​യ പാ​കി​സ്താ​ൻ സ്വ​ദേ​ശി​ക്ക് ബഹ്റൈൻ ഹൈ ​ക്രി​മി​ന​ൽ കോ​ട​തി അ​ഞ്ച് വ​ർ​ഷം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. ജ​യി​ൽ ശി​ക്ഷ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം നാ​ടു​ക​ട​ത്താ​നും നി​ർ​ദേ​ശി​ച്ചു. പ്ര​തി​യെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. പ്ര​തി പി​ടി​കൂ​ടു​ക​യോ അ​ല്ലെ​ങ്കി​ൽ അ​യാ​ൾ സ്വ​യം ഹാ​ജ​രാ​കു​ക​യോ ചെ​യ്താ​ൽ വീ​ണ്ടും വി​ചാ​ര​ണ ന​ട​ക്കും. മ​നാ​മ​യി​ലെ തൊ​ഴി​ലാ​ളി​യു​ടെ താ​മ​സ​സ്ഥ​ലം കു​ത്തി​ത്തു​റ​ന്ന് പ്ര​തി​യു​ൾ​പ്പെ​ട്ട സം​ഘം ക​വ​ർ​ച്ച​യും ആ​ക്ര​മ​ണ​വും ന​ട​ത്തു​ക​യാ​യി​രു​ന്നു. അ​ഞ്ചു​പേ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് ഇ​ര​യാ​ക്ക​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ മൊ​ഴി ന​ൽ​കി. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളി​ലൊ​രാ​ളെ തി​രി​ച്ച​റി​ഞ്ഞ​ത്.

Read More

അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച; 83,000 രൂപയും രണ്ട് ഗ്യാസ് സിലിണ്ടറുകളും അടക്കം നഷ്ടമായി

കായംകുളത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. ചിറക്കടവം തയ്യിൽ അബ്ദുൾ ഗഫാർ സേട്ടിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഭാര്യ റാബിയ ഭായിയുടെ ചികിത്സയിക്കായി തിരുവനന്തപുരത്ത് പോയ വീട്ടുകാർ ചൊവ്വാഴ്ച രാവിലെ രാവിലെ 10 മണിയോടെ തിരികെയെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലാക്കുന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന ഏകദേശം 83,000 രൂപയും രണ്ടുലക്ഷത്തോളം രൂപ വിലവരുന്ന വീട്ടുസാധനങ്ങളും ഗ്യാസ് നിറഞ്ഞ രണ്ട് പാചകവാതക സിലിണ്ടറുകളും വിവിധ കട്ടിംഗ് മെഷീനുകളുമാണ് നഷ്ടമായത്. വാതിലുകളും അലമാരകളും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മുൻവശത്തെയും പുറകിലെയും വാതിലുകൾ…

Read More

സീതാമർഹിയുടെ സ്വന്തം ‘കായംകുളം കൊച്ചുണ്ണി’; കൊടും കള്ളൻ്റെ ഭാര്യ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ്

സീതാമർഹിയുടെ സ്വന്തം ‘കായംകുളം കൊച്ചുണ്ണി’യാണ് മുഹമ്മദ് ഇർഫാൻ. കൊടും കള്ളൻ ഇർഫാന്റെ ഭാര്യ ഗുൽഷൻ പർവീൺ ബീഹാർ സീതാമർഹിയിലെ ജില്ലാപഞ്ചായത്ത് പ്രസിഡന്റാണ്. ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെ ‌ഔദ്യോഗിക ബോർഡ് ഘടിപ്പിച്ച കാറിലാണ് ഇർഫാൻ കവർച്ചയ്‌ക്കെത്തിയതും. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ഹോണ്ട അക്കോർഡ് കാർ ആരുടേതാണെന്ന് പൊലീസ് അന്വേഷിച്ച് വരുന്നു. ഇർഫാന് നിരവധി ആഡംബര കാറുകളുണ്ട്. ഇയാൾക്ക് കൊച്ചിയിലെത്താൻ പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോയെന്ന അന്വേഷണവും പൊലീസ് ശക്തമാക്കി. എന്നാൽ ഏത് രാഷ്ട്രീയക്കാരിയാണ് ഭാര്യ എന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. വീടിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ…

Read More

ജോഷിയുടെ വീട്ടിലെ കവർച്ച; പ്രതി ഉഡുപ്പിയിൽ പിടിയിൽ, മോഷണം മുംബൈയിൽനിന്ന് കാറിലെത്തി

സംവിധായകൻ ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. ബിഹാർ സ്വദേശിയായ മുഹമ്മദ് ഇർഷാദാണ് പിടിയിലായത്. കർണാടകയിലെ ഉഡുപ്പിയിൽനിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇന്നലെ പുലർച്ചെ നടത്തിയ മോഷണത്തിനു ശേഷം മടങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. മഹാരാഷ്ട്ര റജിസ്‌ട്രേഷനിലുള്ള കാറിലാണ് മോഷ്ടാവ് രക്ഷപ്പെട്ടതെന്നു മനസ്സിലാക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഉഡുപ്പിയിൽ പിടിയിലായത്. വാഹനത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടെ പൊലീസ് കർണാടക പൊലീസിനു കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന കാറിൽനിന്ന് ജോഷിയുടെ വീട്ടിൽനിന്ന്…

Read More

ഓൺലൈൻ റമ്മി കളിക്കാൻ പണത്തിനായി 80കാരിയുടെ മാല കവർന്നു; പ്രതി അറസ്റ്റിൽ

ഓണ്‍ലൈന്‍ റമ്മി കളിക്കാന്‍ പണത്തിനായി 80കാരിയുടെ മാല പൊട്ടിച്ച യുവാവ് അറസ്റ്റില്‍. കോട്ടയം പാലാ ഭരണങ്ങാനം സ്വദേശി അമല്‍ അഗസ്റ്റിനാണ് പിടിയിലായത്. ഓണ്‍ലൈന്‍ റമ്മി കളിച്ച് നഷ്ടമായ മൂന്ന് ലക്ഷം രൂപ വീണ്ടെടുക്കാനായിരുന്നു മോഷണം എന്നാണ് പൊലീസിന് നല്‍കിയ മൊഴി. പല ആളുകളില്‍ നിന്നും പണം കടം വാങ്ങിയാണ് അമല്‍ ഓണ്‍ലൈന്‍ റമ്മി കളിച്ചിരുന്നത്. ഈ പണം തിരികെ നല്‍കുകയായിരുന്നു മാല പൊട്ടിച്ചതിലൂടെ പ്രതി ലക്ഷ്യമിട്ടത്. എന്നാല്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് പ്രതിയെ…

Read More

മൈലപ്രയിലെ വ്യാപാരിയെ കൊന്നത് കഴുത്ത് ഞെരിച്ച്; 9 പവന്റെ മാല കാണാനില്ല

പത്തനംതിട്ട മൈലപ്രയിലെ വയോധികൻറേത് മോഷണത്തിനിടെയുള്ള കൊലപാതകമെന്ന് സ്ഥിരീകരണം. കഴുത്ത് ഞെരിച്ച് കൊല്ലാൻ ഉപയോഗിച്ച കൈലി മുണ്ടുകളും ഷർട്ടും പൊലീസ് കണ്ടെടുത്തു. ജോർജ് ഉണ്ണുണ്ണിയുടെ കഴുത്തിൽ കിടന്ന ഒൻപത് പവൻറെ മാലയും കാണാനില്ല. കടയിലെ മേശയിലുണ്ടായിരുന്ന പണവും നഷ്ടമായിട്ടുണ്ട്. മോഷണത്തിനിടെയുള്ള കൊലപാതകമെന്ന് സ്ഥിരീകരിക്കുകയാണ് പൊലീസ്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിൻറെ ലക്ഷണങ്ങളാണ് മൃതദേഹത്തിലുള്ളത്. വലിയ ആസൂത്രണം നടത്തിയാണ് പ്രതികൾ കൊല നടത്തിയത്. സിസിടിവി യുടെ ഹാർഡ് ഡിക്‌സ് എടുത്തുകൊണ്ടുപോയി. വ്യാപാരിയായ ജോർജ്ജ് കടയിൽ നിന്ന് വീട്ടിലേക്ക് പോകുന്ന സമയത്തിന് മുന്നേ…

Read More

ഡോക്ടറെ വടിവാൾ കാട്ടി ഭീഷണി, കവർച്ച; കോഴിക്കോട്ട് മൂന്നംഗ സംഘം പിടിയിൽ

ഡോക്ടറെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ കല്ലാനി മാട്ടുമ്മൽ ഹൗസിൽ ഇ.കെ.മുഹമ്മദ് അനസ് (26), കുന്ദമംഗലം നടുക്കണ്ടിയിൽ ഗൗരീശങ്കരത്തിൽ എൻ.പി.ഷിജിൻദാസ് (27), പാറോപ്പടി മാണിക്കത്താഴെ ഹൗസിൽ അനു കൃഷ്ണ (24) എന്നിവരാണ് പിടിയിലായത്. ടൗൺ ഇൻസ്പെക്ടർ ബൈജു കെ.ജോസിന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും, കോഴിക്കോട് ആന്റി നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ടി.പി.ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേർന്നാണ് പ്രതികളെ പിടികൂടിയത്. തിങ്കളാഴ്ച പുലർച്ചെ റെയിൽവെ സ്റ്റേഷന്…

Read More