തോക്ക് ചൂണ്ടി വ്യവസായിയിൽ നിന്ന് പണം കവർന്നു; ആറ് പേർ പിടിയിൽ

ഉത്തർപ്രദേശിലെ വിജയ്നഗറിൽ തോക്കുചൂണ്ടി വ്യവസായിൽ നിന്നും 23 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ആറുപേർ പിടിയിലായി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. ഓഗസ്റ്റ് 21 ആം തീയതി ഡൽഹിയിലെ ഗാസിപൂർ മാർക്കറ്റിൽ നിന്ന് ഗാസിയാബാദിലെ ദസ്നയിലേക്ക് പോകുന്നതിനിടെയാണ് വ്യവസായിയെ തോക്ക് ചൂണ്ടി കവർച്ച നടത്തിയത്. ഡൽഹിയിലെ ഗാസിപൂരിൽ നിരവധി പണമിടപാടുകൾ നടക്കുന്നതായി പ്രതികളിൽ ഒരാൾക്ക് അറിയാമായിരുന്നു. അത് ലക്ഷ്യംവെച്ചാണ് ഇവർ വ്യാപാരിയെ പിന്തുടർന്ന് കവർച്ച നടത്തിയത്. അന്വേഷണങ്ങൾക്കൊടുവിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം ഉള്ളതായും…

Read More

മാവേലി എക്സ്പ്രസിൽ യുവതിയെ രണ്ടുപേർ ആക്രമിച്ചു; മാല പൊട്ടിച്ചു

മാവേലി എക്സ്പ്രസിലെ റിസർവ്ഡ് കോച്ചിനകത്ത് വിദ്യാർഥിനിയായ യുവതിയെ രണ്ടുപേർ ആക്രമിച്ചു. ശൗചാലയത്തിൽ പോയിമടങ്ങവെ യുവതിയുടെ വായ പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുത്ത് ഇറങ്ങിയോടുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ രണ്ടിന് തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്‌പ്രസിലെ (16604) എസ് 8 കോച്ചിലാണ് സംഭവം. ആർ.പി.എഫ്. കേസെടുത്ത് അന്വേഷണം തുടങ്ങി. കണ്ണൂർ പഴയങ്ങാടി മണ്ടൂർ സ്വദേശിയായ ഇരുപത്തിമൂന്നുകാരിയാണ് ആക്രമണത്തിനിരയായത്. തിരുവനന്തപുരത്ത് പഠിക്കുന്ന യുവതി വീട്ടിലേക്ക് വരികയായിരുന്നു. പുലർച്ചെ 5.40-ന് പഴയങ്ങാടിയിൽ ഇറങ്ങുംവരെ ടിക്കറ്റ് പരിശോധകരോ സുരക്ഷാ ഉദ്യോഗസ്ഥരോ വന്നില്ലെന്ന് യുവതി പറഞ്ഞു. എസ് 8…

Read More