‘എന്റെ താലി തിരിച്ചു തരണം പ്ലീസ്’; കള്ളന് ദയ: താലി തിരികെ കൊടുത്ത് മാലയുമായി കടന്നു

വീട്ടമ്മയുടെ മാലയുമായി കടന്ന മോഷ്‌ടാവ് താലി തിരികെ നൽകി. ഇന്നലെ പുലർച്ചെ രണ്ടര മണിയോടെ ചെമ്പൂരാണ് സംഭവം. പരമേശ്വരം ശിവ പാർവതിയിൽ പാർവതിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഏഴ് മാസം ഗർഭിണിയായ പാർവതിയും മാതാവും കുഞ്ഞും മാത്രമാണ് സംഭവസമയം വീട്ടിൽ ഉണ്ടായിരുന്നത്. ആർമി ഉദ്യോഗസ്ഥനായ ഭർത്താവും സ്ഥലത്തില്ലായിരുന്നു. വീടിന്റെ പിൻവാതിൽ തുറന്ന് ഉള്ളിൽ കടന്ന മോഷ്ടാവ് പാർവതിയുടെ കുഞ്ഞിന്റെ അരഞ്ഞാണം അറുത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞ് ഉണർന്നു. കുട്ടി ഉറക്കെ കരഞ്ഞതോടെയാണ് മോഷ്ടാവ് അകത്ത് കയറിയ വിവരം പാർവതിയും…

Read More

വാടകയ്ക്ക് മുറി ചോദിച്ചെത്തി , 74 കാരൻ്റെ കണ്ണിൽ മുളക്പൊടിയെറിഞ്ഞ് മോഷണം ; കവർന്നത് രണ്ടര പവൻ്റെ സ്വർണമാല

കണ്ണിൽ മുളകുപൊടി വിതറി വയോധികന്റെ സ്വർണമാല കവർന്നു. ആലപ്പുഴ മാന്നാർ കൂട്ടംപേരൂർ കുന്നത്തൂർ ക്ഷേത്രത്തിന് സമീപം സദൻ ഹെയർ സ്റ്റൈൽ എന്ന സ്ഥാപനം നടത്തുന്ന കുളഞ്ഞിക്കാരാഴ്മ വേളൂർ തറയിൽ സദാശിവന്റെ (74) സ്വർണ മാലയാണ് മോഷ്ടാവ് അപഹരിച്ചത്. ഇന്നലെ വൈകിട്ട് 7.30ഓടെ ഒറ്റയ്ക്കിരിക്കുമ്പോൾ കടയ്ക്കുള്ളിലേക്ക് കയറി വന്നയാൾ വാടക മുറി അന്വേഷിക്കുന്നതിനിടയിൽ സദാശിവന്റെ കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞ ശേഷം കഴുത്തിൽ കിടന്ന രണ്ടരപ്പവൻ തൂക്കമുള്ള സ്വർണമാല കവർന്ന് കടന്നു കളയുകയായിരുന്നു. മോഷ്ടാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ സദാശിവൻ മാവേലിക്കര…

Read More

യുവാവിനെ ആക്രമിച്ച് പണം തട്ടി ; യുവതി അടക്കം 2 പേർ പിടിയിൽ

കൊല്ലം പുനലൂരിൽ യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസിൽ സ്ത്രീയടക്കം രണ്ട് പേർ പിടിയിൽ. ആലപ്പുഴ സ്വദേശി കുഞ്ഞുമോൾ, തിരുവനന്തപുരം സ്വദേശി നിജാസ് എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴയിലെ ജ്വല്ലറിയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന ചെട്ടികുളങ്ങര സ്വദേശി ഗിരീഷാണ് ആക്രമണത്തിന് ഇരയായത്. ജ്വല്ലറിയിൽവെച്ചാണ് കാവാലം സ്വദേശി കുഞ്ഞുമോളെയും ഡ്രൈവറായ പോത്തൻകോട് സ്വദേശി നിജാസിനെയും ഗിരീഷ് പരിചയപ്പെടുന്നത്. പഴയ സ്വർണം വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതികൾ ഗിരീഷിനെ കൊല്ലം പുനലൂരിൽ എത്തിച്ചു. തുടർന്ന് കുഞ്ഞുമോളുടെ പരിചയക്കാരനായ ശ്രീകുമാർ എന്നയാളുമായി…

Read More

വീട്ടിൽ കയറി വൃദ്ധദമ്പതികളെ തോക്കിൻ മുനയിൽ ബന്ദികളാക്കി; രണ്ട് കോടിയുമായി കടന്ന് യുവാക്കൾ

ഡൽഹിയിൽ വയോധികരായ ദമ്പതികളെ തോക്കിൻ മുനയിൽ ബന്ദികളാക്കി വീട്ടിൽ നിന്ന് രണ്ട് കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു. പ്രശാന്ത് വിഹാറിൽ എഫ് ബ്ലോക്കിലെ കെട്ടിടത്തിൽ താമസിച്ചിരുന്ന ഷിബു സിംഗിനും ഭാര്യ നിർമലയ്ക്കുമാണ് ദാരുണാവസ്ഥയുണ്ടായത്. ഷിബു സിംഗ് ശാസ്ത്രജ്ഞനായി വിരമിച്ചയാളാണ്. വെളളിയാഴ്ച ഉച്ചയോടുകൂടിയായിരുന്നു സംഭവം. കൃത്യം നടക്കുന്ന സമയം വൃദ്ധദമ്പതികൾ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുളളൂ. കൊറിയർ നൽകാനെന്ന വ്യാജേന രണ്ട് യുവാക്കൾ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. വീടിനുളളിൽ പ്രവേശിച്ചതോടെ യുവാക്കൾ ദമ്പതികളെ തോക്ക് കാണിച്ച് ഭയപ്പെടുത്തുകയും…

Read More

ഒറ്റയ്ക്ക് താമസിക്കുന്ന 70 കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച ശേഷം സ്വർണം കവർന്നു : പ്രതി അറസ്റ്റിൽ

തനിച്ച് താമസിച്ചിരുന്ന എഴുപതുകാരിയെ മുളകുപൊടി എറിഞ്ഞ് സ്വർണ്ണവും പണവും കവരുകയും ലൈംഗികമായി പീഡിപ്പിക്കുകയും കേസിലെ പ്രതി പിടിയിൽ. കണ്ടല്ലൂർ തെക്ക് കാട്ടുപുരക്കൽ ഹൗസ് (സുധാലയം) ധനേഷിനെ ആണ് കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.മുളക്പൊടി എറിഞ്ഞ് 7 പവൻ സ്വർണ്ണമാണ് കവര്‍ന്നത്. പൊലിസ് എത്തുമെന്ന് മനസിലാക്കി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്ന പ്രതി ധനേഷിനെ സാഹസികമായാണ് പൊലിസ് പിടികൂടിയത്. ഇന്നലെ രാത്രിയാണ് ഒറ്റയ്ക്ക് താമസിക്കുന്ന 70 കാരിയുടെ വീട്ടിൽ പ്രതി ധനേഷ് അതിക്രമിച്ചു കയറിയത്. മുളകുപൊടി വിതറി അകത്ത് കടന്ന പ്രതി…

Read More

പാരീസിൽ വീണ്ടും മോഷണം; ബ്രസീൽ ഇതിഹാസ താരം സീക്കോയെ കൊള്ളയടിച്ചു

ഒളിംപിക്സിനായി പാരീസിലെത്തിയ ബ്രസീൽ ഇതിഹാസ താരം സീകോയെ കൊള്ളയടിച്ചതായി പരാതി. വജ്രാഭരണങ്ങൾ, വിലയേറിയ വാച്ചുകൾ, പണം എന്നിവ അടങ്ങിയ ബാഗാണ് മോഷണം പോയത്. നിർത്തിയിട്ട കാറിൽ നിന്നാണ് മോഷ്ടാക്കൾ പണം അപഹരിച്ചത്. ഒളിംപിക്സ് കമ്മിറ്റിയുടെ ക്ഷണപ്രകാരമാണ് ഉദ്ഘാടന ചടങ്ങിനായി മുൻ ബ്രസീൽ ഫുട്ബോളർ പാരീസിലെത്തിയത്. നാലര കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സികോയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ടാക്സി കാറിൽ സഞ്ചരിക്കവെയാണ് കവർച്ച നടന്നത്. ടാക്സി ഡ്രൈവറുടെ ശ്രദ്ധ തിരിക്കാനായി…

Read More

കോയമ്പത്തൂരിൽ മലയാളി യാത്രക്കാരെ ആക്രമിച്ച് മുഖംമൂടി സംഘം; സൈനികനടക്കം 4 പേർ അറസ്റ്റിൽ

സേലം–കൊച്ചി ദേശീയപാതയിൽ മലയാളി യാത്രക്കാർക്കുനേരെ ആക്രമണം. മൂന്ന് കാറുകളിലായെത്തിയ മുഖംമൂടി ധരിച്ച സംഘമാണ് കാർ അടിച്ചു തകർത്ത് കവർച്ചയ്ക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്‌ലം സിദ്ദിഖും ചാൾസ് റജിയും 2 സഹപ്രവർത്തകരുമാണ് ആക്രമണത്തിനിരയായത്. കോയമ്പത്തൂർ മധുക്കര സ്റ്റേഷൻ പരിധിയിലെ എൽ ആൻഡ് ടി ബൈപ്പാസിനു സമീപമായിരുന്നു ആക്രമണം. ബെംഗളൂരുവിൽ നിന്ന് കമ്പനിയിലേക്കുള്ള കംപ്യൂട്ടറുകൾ വാങ്ങിയ ശേഷം മടങ്ങുകയായിരുന്നു യുവാക്കൾ. റെഡ് സിഗ്നലിൽ വാഹനം നിർത്തിയപ്പോഴായിരുന്നു ആക്രമണം. അക്രമികൾ ഉപദ്രവിച്ചെങ്കിലും അതിവേഗം…

Read More

ചെന്നൈയിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തി കവർച്ച; 100 പവൻ സ്വർണം നഷ്ടമായി

ചെന്നൈ മുത്താപ്പുതുപ്പെട്ടിയിൽ മലയാളി ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തി മോഷണം. സിദ്ധ ഡോക്ടറായ ശിവൻ നായർ, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ദമ്പതികളുടെ വീട്ടിൽ നിന്നും നൂറ് പവൻ സ്വർണം നഷ്ടമായിട്ടുണ്ട്. മുത്താപ്പുതുപ്പെട്ട് ഗാന്ധിനഗറിൽ വീടിനോട് ചേർന്ന് ശിവൻ നായർ ഒരു ക്ലിനിക് നടത്തുന്നുണ്ട്. പ്രതികൾ രോഗികളാണെന്ന വ്യാജേന വീട്ടിലേക്ക് കടന്നതിനുശേഷമാണ് കൃത്യം നിർവഹിച്ചതെന്നാണ് കരുതുന്നത്. വീട്ടിൽ നിന്നും ശബ്ദം കേട്ടതിന് പിന്നാലെ സമീപവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് സംഭവ സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികൾ…

Read More

തോക്ക് ചൂണ്ടി ഫാര്‍മസിയില്‍ നിന്നും മരുന്നുകൾ കവര്‍ന്നു; യുവാവ് പിടിയില്‍

ഫാര്‍മസിയില്‍ നിന്നും തോക്ക് ചൂണ്ടി ഭീഷിണിപ്പെടുത്തി വയാഗ്രയും മറ്റ് മരുന്നുകളും തട്ടിയെടുത്ത് യുവാവ്. വിചിത്രമായ രീതിയില്‍ മരുന്നുകളുടെ പേരും മറ്റ് വിവരങ്ങളും എഴുതിയ ഒരു കുറിപ്പടി ഫാര്‍മസി ജീവനക്കാരന് നല്‍കിയ ശേഷം തോക്കു ചൂണ്ടി ഭീഷിണിപ്പെടുത്തിയാണ് ഇയാള്‍ വയാഗ്രയും കുറിപ്പടിയിലെ മറ്റ് മരുന്നുകളും തട്ടിയെടുത്ത് കടന്ന് കളഞ്ഞത്. ഫ്ളോറിഡയിലാണ് ഇത്തരത്തില്‍ വിചിത്രമായ ഒരു മോഷണം റിപ്പോര്‍ട്ട് ചെയ്തത്. ഫ്ലോറിഡ സ്വദേശിയായ തോമസ് മ്യൂസ് എന്ന 23 കാരനാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പൊലിസ് പിന്നീട്…

Read More

നടി നികിത റാവലിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; ജോലിക്കാരൻ 3.5 ലക്ഷം രൂപ തട്ടിയെടുത്തു

നടിയും നർത്തകിയുമായ നികിത റാവലിനെ അവരുടെ വസതിയിൽ തോക്കിൻ മുനയിൽ തടഞ്ഞുനിർത്തി, വീട്ടിലെ ജീവനക്കാരിലൊരാൾ 3.5 ലക്ഷം രൂപ തട്ടിയെടുത്തു. ഗുണ്ടകളെ കൊണ്ടുവന്ന് ഭീഷണിപ്പെടുത്തിയാണ് വീട്ടിലെ ജീവനക്കാരൻ പണം കവർന്നത്. പണം നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഒന്നിലധികം ഗുണ്ടകൾ ഭീഷണിപ്പെടുത്തിയതായും ജീവൻ ഭയന്ന് പണം നൽകുകയായിരുന്നുവെന്നും നടി പറഞ്ഞു.  സ്വന്തം വീട്ടിലെ ജീവനക്കാരനാണ് കവർച്ച നടത്തിയതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും താൻ ഞെട്ടിപ്പോയെന്നും അവർ പറഞ്ഞു. ”ചിലർ ആദ്യം വിശ്വാസം നേടിയെടുക്കുകയും അത് ഇത്രത്തോളം ദുരുപയോഗം ചെയ്യുകയും ചെയ്യുന്നതിൽ ഖേദമുണ്ട്….

Read More