യുവതിയുടെ മൃതദേഹം റോഡരികിൽ കത്തിയ നിലയിൽ; സമീപം തിന്നറിന്റെ ഒഴിഞ്ഞ കുപ്പി

യുവതിയെ റോഡരികിൽ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി. പടപ്പക്കര ഫാത്തിമ ജംക്ഷൻ കുരിശടിക്കു സമീപം സാന്റോ വിലാസത്തിൽ മേരിസണിന്റെയും പരേതയായ മേരിക്കുട്ടിയുടെയും മകൾ സാന്റാ (സൂര്യ- 23) ആണു മരിച്ചത്. പേരയം പൊട്ടിമുക്ക് മുളവന റോഡ് ആറാട്ടുചിറ ജയിംസ് ഫൗണ്ടേഷൻ റോഡിൽ ഇന്നലെ 12 നാണു മൃതദേഹം കണ്ടത്.  വഴിയാത്രക്കാരനാണു പൊലീസിനെ വിവരം അറിയിച്ചത്. മുഖത്തും കൈക്കും ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു. ഒഴിഞ്ഞ തിന്നറിന്റെ കുപ്പി, തീപ്പെട്ടി, ബാഗ് എന്നിവ സമീപത്തു നിന്നു കണ്ടെത്തി.  ജനറൽ നഴ്സിങ് പൂർത്തിയാക്കി…

Read More

ദുബായിലെ വിവിധ മേഖലകളിലെ ആഭ്യന്തര റോഡുകളുടെ നിർമ്മാണം 72 ശതമാനം പൂർത്തിയാക്കിയതായി RTA

മർഘാം, ലെഹ്‌ബാബ്, അൽ ലിസെലി, ഹത്ത തുടങ്ങിയ വിവിധ മേഖലകളിലെ ആഭ്യന്തര റോഡുകളുടെ നിർമ്മാണം 72 ശതമാനം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഇതോടൊപ്പം ഈ റോഡുകളിലെ സ്ട്രീറ്റ് ലൈറ്റിംഗ് സ്ഥാപിക്കുന്ന നടപടികളും ഏതാണ്ട് അവസാന ഘട്ടത്തിലെത്തിയിട്ടുണ്ട്.  ഈ പദ്ധതിയുടെ ഭാഗമായി അകെ 38 കിലോമീറ്റർ ദൈർഘ്യമുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതിൽ 19 കിലോമീറ്റർ റോഡ് വർക്കുകളും, നിലവിലുള്ള 19 കിലോമീറ്റർ നീളത്തിലുള്ള തെരുവുകളിൽ വഴിവിളക്കുകൾ സ്ഥാപിക്കുന്ന നടപടികളും ഉൾപ്പെടുന്നു….

Read More

ഓപ്പറേഷൻ സരൾ രാസ്ത ത്രീ: സംസ്ഥാനത്തെ റോഡുകളിൽ വിജിലൻസ് മിന്നൽ പരിശോധന

സംസ്ഥാനത്തെ റോഡുകളിൽ വീണ്ടും വിജിലൻസിന്റെ മിന്നൽ പരിശോധന. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ നിർമ്മിക്കുന്ന റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാനായിരുന്നു സംഘം മിന്നൽ പരിശോധന നടത്തിയത്. വിജിലൻസ് ഡയറക്ടർ ശ്രീ മനോജ് എബ്രഹാം ഐ.പി.എസ്സിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടത്തിയത്. റോഡുകൾ പൊട്ടിപ്പൊളിയുന്നതും റോഡപകടങ്ങൾ വർധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് വിജിലൻസിന്റെ പരിശോധന. ഓപ്പറേഷൻ സരൾ രാസ്ത ത്രീ എന്ന പേരിലാണ് രാവിലെ പത്തര മുതൽ വിവിധ ഇടങ്ങളിൽ പരിശോധന ആരംഭിച്ചത്. പരിശോധനയിൽ 84 പിഡബ്ല്യുഡി റോഡുകളും 23 എൽ.എസ്.ജി.ഡി…

Read More