
ജിദ്ദയിലും മക്കയിലും മഴ; റോഡുകളിൽ വെള്ളം ഉയർന്നു
ജിദ്ദയുടെയും മക്കയുടെയും പല ഭാഗങ്ങളിൽ ഇന്ന് ശക്തമായ മഴ പെയ്തു. കനത്ത മഴയിൽ നിരവധി റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. റിയാദിലും കിഴക്കൻ പ്രവിശ്യയിലും നാളെ ഉച്ചവരെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ മുതൽ തന്നെ മേഘാവൃതമായിരുന്നു അന്തരീക്ഷം. ഉച്ചയോടെ ജിദ്ദയുടെയും മക്കയുടെ പല ഭാഗങ്ങളിലും മഴ പെയ്തു തുടങ്ങി. ചില സ്ഥലങ്ങളിൽ മഴ ശക്തമായി തന്നെ പെയ്തു. റോഡുകളിൽ വെള്ളം കയറിതോടെ ഏതാനും റോഡുകൾ അടച്ചിടേണ്ടി വന്നു. വെള്ളത്തിന്റെ കുത്തൊഴുക്കിൽ നിരവധി വസ്തുക്കൾ ഒലിച്ച് പോയി. വാഹനങ്ങൾ…