
വയനാട്ടിൽ പ്രിയങ്ക എത്തി; രാഹുലിനൊപ്പം റോഡ് ഷോ തുടങ്ങി, വൻ ജന പങ്കാളിത്തം
വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കം ആഘോഷമാക്കാൻ കോൺഗ്രസ് പ്രവർത്തകർ. വമ്പൻ റോഡ് ഷോയോടെയാവും പ്രിയങ്ക പത്രിക സമർപ്പിക്കുക. റോഡ് ഷോയ്ക്കായി പ്രിയങ്കയും രാഹുലും സോണിയയും എത്തി. വൻ ജന പങ്കാളിത്തതോടെ റോഡ് ഷോ ആരംഭിച്ചിട്ടുണ്ട്. 12.30ഓടെ പത്രിക സമർപ്പിക്കുമെന്നാണ് വിവരം. പ്രിയങ്കയ്ക്കൊപ്പം രാഹുൽ ഗാന്ധിയും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും റോഡ് ഷോയുടെ ഭാഗമാകുന്നുണ്ട്. ഇന്ന് രാവിലെ പത്തരയോടെ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും കണ്ണൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം വയനാട്ടിലെത്തിയിരുന്നു….