
കുവൈത്തിൽ റോഡ് സുരക്ഷ ഉറപ്പാക്കാൻ എ ഐ ക്യാമറകൾ ഉപയോഗപ്പെടുത്തിയത് സുപ്രധാന ചുവട് വെപ്പെന്ന് വിലയിരുത്തൽ
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൽ നൂതന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഉപയോഗപ്പെടുത്തിയത് രാജ്യത്ത് സുപ്രധാന ചുവടുവെപ്പായതായി വിലയിരുത്തൽ. ട്രാഫിക് നിയമങ്ങൾ കൂടുതൽ ഫലപ്രദമായി നടപ്പാക്കാനും നിയമലംഘനങ്ങൾ കുറക്കാനും അശ്രദ്ധമായ ഡ്രൈവിങ് മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനും ഈ നൂതന നടപടികൾ ലക്ഷ്യമിടുന്നതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. അടുത്തിടെയാണ് രാജ്യത്തെ റോഡുകളിൽ എ.ഐ കാമറകൾ സ്ഥാപിച്ചത്. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര എന്നിവ ഇതുവഴി കണ്ടെത്താനാകും. രാജ്യത്തെ അപകടങ്ങളിൽ പ്രധാന കാരണങ്ങളിൽ ഒന്നാണിവ. ഇവ കണ്ടെത്തി നടപടി…