
റോഡ് അടിസ്ഥാന സൗകര്യ വികസനം; ജി-20 രാജ്യങ്ങളിൽ സൗദി അറേബ്യ നാലാമത്
റോഡ് അടിസ്ഥാന സൗകര്യവികസനത്തിൽ ജി20 രാജ്യങ്ങളിൽ സൗദി അറേബ്യ നാലാം സ്ഥാനത്ത്. 2023ലെ വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട് അനുസരിച്ച് റോഡ് ഇൻഫ്രാസ്ട്രക്ചർ ഗുണനിലവാര സൂചികയിൽ സൗദി 5.൭ ലെവലിലേക്ക് മുന്നേറിയതായാണ് റിപ്പോർട്ട്. ഇതോടെ റോഡ് അടിസ്ഥാന സൗകര്യവികസനത്തിൽ ജി-20 രാജ്യങ്ങളിൽ സൗദി ആഗോളതലത്തിൽ നാലാം സ്ഥാനത്തെത്തി. റോഡ് പ്രകടനത്തെയും ഉപഭോക്തൃ സുരക്ഷയെയും ബാധിക്കുന്ന ഒരു കൂട്ടം ഘടകങ്ങളുടെ പഠനത്തെയും വിശകലനത്തെയും അടിസ്ഥാനമാക്കി റോഡ് നെറ്റ്വർക്കുകളുടെ ഗുണനിലവാരം അളക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആഗോള സൂചകങ്ങളിലൊന്നാണ് ആഗോള റോഡ് ഇൻഫ്രാസ്ട്രക്ചർ…