
റോഡ് തടസങ്ങളും കേടുപാടുകളും കണ്ടെത്താൻ നവീന സംവിധാനവുമായി ദുബൈ
ഗതാഗത രംഗത്ത് അതിനൂതന സംവിധാനങ്ങൾ നടപ്പിലാക്കിവരുന്ന ദുബൈയിൽ റോഡ് തടസ്സങ്ങളും കേടുപാടുകളും കണ്ടെത്താൻ പുത്തൻ സംവിധാനം.നിർമിതബുദ്ധി സഹായത്തോടെ കേടുപാടുകളും തടസ്സങ്ങളും കണ്ടെത്തുന്ന സംവിധാനം സജ്ജീകരിച്ച വാഹനത്തിന്റെ പൈലറ്റ് ഓപറേഷൻ തുടങ്ങിയതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) പ്രസ്താവനയിൽ അറിയിച്ചു. റോഡ് നെറ്റ്വർക്കിന്റെ ഗുണനിലവാരവും ട്രാഫിക് സുരക്ഷയും ഉറപ്പുവരുത്തുന്നതിന് ഡിജിറ്റൽ, നിർമിത ബുദ്ധി സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിന്റെ ഭാഗമാണ് ആർ.ടി.എ പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയിരിക്കുന്നത്. പാതകളുടെ അവസ്ഥ മികച്ച രീതിയിൽ മനസ്സിലാക്കാൻ സാധിക്കുന്നതിന് ഉയർന്ന നിലവാരമുള്ള ഉപകരണങ്ങളാണ്…