
ഒമാനിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷം റമദാനിൽ വാഹനാപകടങ്ങളിൽ കുറവ്
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം റമദാനിലെ ആദ്യ പത്ത് ദിവസങ്ങളിൽ വാഹനാപകടങ്ങൾ, പരിക്കുകൾ, മരണങ്ങൾ എന്നിവയിൽ ഗണ്യമായ കുറവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. അപകടങ്ങളിൽ 35 ശതമാനവും മരണങ്ങളിൽ 46 ശതമാനവും പരിക്കുകളിൽ 33 ശതമാനത്തിന്റെയും കുറവാണുണ്ടായിരിക്കുന്നതെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്മെൻറ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. റമദാനിൽ റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനും സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും കൂട്ടായ ഉത്തരവാദിത്തമുണ്ടെന്ന് ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ എൻജിനീയർ അലി ബിൻ സുലായം അൽ…