ഐക്യ ഇന്ത്യ കെട്ടിപ്പടുക്കാൻ പ്രചോദനം സവർക്കർ ; പ്രസ്താവനയുമായി തമിഴ്നാട് ഗവർണർ ആർ.എൻ രവി , പ്രതിഷേധവുമായി ഡിഎംകെ

ഐക്യ ഇന്ത്യ കെട്ടിപ്പടുക്കാൻ സവർക്കർ പ്രചോദനമാണെന്ന് തമിഴ്നാട് ​ഗവർണർ ആർ എൻ രവി. സവർക്കർ ഒരു ഉറച്ച സ്വാതന്ത്ര്യ സമര സേനാനിയായിരുന്നെന്നും ആർ എൻ രവി അവകാശപ്പെട്ടു. ഹിന്ദുത്വ നേതാവായ സവർക്കറുടെ ജന്മദിന വാർഷികത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ​ഗവർണർ. ‘ആൻഡമാൻ ജയിലിൽ 10 വർഷത്തിലേറെയും രത്‌നഗിരി ജയിലിൽ 16 വർഷവും ബ്രിട്ടീഷുകാരിൽ നിന്ന് ക്രൂരമായ ശാരീരിക- മാനസിക പീഡനം നേരിട്ട ഒരു ഉറച്ച സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു സവർക്കർ. അസംഖ്യം സ്വാതന്ത്ര്യ സമര സേനാനികളെ പ്രചോദിപ്പിച്ച…

Read More

ഡിഎംകെ ദേശീയഗാനത്തെ അപമാനിച്ചെന്നും ദേശവിരുദ്ധരാണെന്നും ആരോപണമുന്നയിച്ച് ബിജെപി

നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിക്കാതെ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി മടങ്ങിയതിന് പിന്നാലെ ഡിഎംകെ ദേശീയഗാനത്തെ അപമാനിച്ചെന്നും ദേശവിരുദ്ധരാണെന്നും ആരോപണമുന്നയിച്ച് ബിജെപി. തന്റെ പ്രസംഗത്തിന് മുമ്പ് ദേശീയഗാനം ആലപിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗവര്‍ണറുടെ ആവശ്യം നിയമസഭ നിരാകരിച്ചതോടെയാണ് ബിജെപി ആരോപണവുമായി രംഗത്തെത്തിയത്. തമിഴ്ഭാഷയോടുള്ള ആദരം വ്യക്തമാക്കുന്ന തമിഴ് തായ് വാഴ്ത്തും ഗാനം ചൊല്ലിയാണ് തമിഴ്‌നാട്ടില്‍ ചടങ്ങുകള്‍ ആരംഭിക്കുക. നിയമസഭയിലും ഇതു തന്നെയാണ് കീഴ്‌വഴക്കം. അതേസമയം തമിഴ് ഭാഷയെ അപമാനിച്ച ഗവര്‍ണറും ബിജെപിയും സംസ്ഥാനത്തെ അവഹേളിച്ചെന്നാണ് ഡിഎംകെ…

Read More