
സ്ത്രീ വിരുദ്ധ പരാമർശം ; ആർഎംപി നേതാവ് ഹരിഹരന് പൊലീസ് നോട്ടീസയച്ചു
ആര്‍എംപി നേതാവ് കെ.എസ് ഹരിഹരന് പൊലീസ് നോട്ടീസ്. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജയ്ക്കും നടി മഞ്ജുവാര്യർക്കുമെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിലാണ് നോട്ടീസയച്ചത്. നാളെ രാവിലെ 11 മണിക്ക് വടകര പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് നോട്ടീസിൽ പറയുന്നത്. സിപിഐഎമ്മിന്റെ വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പരാതിയിലാണ് ഹരിഹരനെതിരെ വടകര പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, കലാപാഹ്വാനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് കെ.എസ് ഹരിഹരൻ അറിയിച്ചു….