ആ‍ർഎംപി നേതാവ് ഹരിഹരനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവം; പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കസ്റ്റഡിയിലെടുത്തു

ആ‍ർഎംപി നേതാവ് ഹരിഹരനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ പ്രതികൾ സഞ്ചരിച്ചിരുന്ന കാർ കണ്ടെത്തി. വാഹന ഉടമ തേഞ്ഞിപ്പലം ഒലിപ്രം സ്വദേശി സിബിൻലാലിന്‍റെ വീട്ടിൽ നിന്നാണ് കാർ കസ്റ്റഡിയിലെടുത്തത്. KL 18 എൻ 7009 എന്ന നമ്പരിലുളള കാറിലെത്തിയ അഞ്ചുപേരാണ് അസഭ്യം പറഞ്ഞതെന്ന് ഹരിഹരൻ മൊഴിനൽകിയിരുന്നു . ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്. വാഹന ഉടമയ്ക്ക് കൃത്യത്തിൽ ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ കാറുപയോഗിച്ച ആളുകളെ കുറിച്ച്  പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. അഞ്ചുപേരും…

Read More

എന്ത് വിലകൊടുത്തും പ്രതിരോധിക്കും; ഹരിഹരന്‍റെ വീട് ആക്രമിച്ച സംഭവത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് സതീശൻ

ആർ.എം.പി നേതാവ് കെ.എസ് ഹരിഹരന്‍റെ വീട് ആക്രമിച്ച സംഭവത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വീട് ആക്രമിച്ചതിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും വിഡി സതീശൻ പ്രസ്താവനയില്‍ പറഞ്ഞു. ഹരിഹരന്‍റെ ഭാഗത്ത് നിന്നുണ്ടായ പരാമർശം തെറ്റാണെന്ന് യു.ഡി.എഫും ആർ.എം.പിയും വ്യക്തമാക്കിയതാണ്. പരാമർശം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന നിർദ്ദേശം ഹരിഹരൻ അംഗീകരിക്കുകയും ചെയ്തു. തെറ്റ് ബോധ്യപ്പെട്ട്  മാപ്പ് പറഞ്ഞത് സ്വാഗതാർഹമാണ്. ‘മാപ്പ് പറയലിൽ തീരില്ല’ എന്ന സി.പി.എം ജില്ലാസെക്രട്ടറി പി.മോഹനന്‍റെ പ്രസ്താവന അക്രമത്തിനുള്ള ആഹ്വാനമാണ്.അതുകൊണ്ട് തന്നെ ഹരിഹരന്‍റെ വീട്…

Read More

ആര്‍എംപി നേതാവിന്റെ പ്രസ്താവന; ആണ്‍കോയ്മാ മുന്നണിയായി യുഡിഎഫ് അധപ്പതിച്ചു കഴിഞ്ഞുവെന്ന് മന്ത്രി ആര്‍ ബിന്ദു

പൊതുരംഗത്തെ സ്ത്രീകളെ അവമതിപ്പോടെ കാണുന്ന ആൺകോയ്മാ മുന്നണിയായി യുഡിഎഫ് അധപ്പതിച്ചു കഴിഞ്ഞുവെന്ന് തെളിയിക്കുന്നതാണ് ആർഎംപി നേതാവ് ഹരിഹരന്റെ പ്രസ്താവനയെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. സ്ത്രീ സമൂഹത്തിന് ക്ഷമിക്കാൻ പറ്റാത്തതാണ് മഞ്ജു വാര്യരെയും ശൈലജ ടീച്ചറെയും അധിക്ഷേപിക്കുന്ന പ്രസ്താവനയെന്നും മന്ത്രി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പു ഘട്ടത്തിൽ ഉടനീളം കെ കെ ഷൈലജ ടീച്ചർക്കെതിരെ ലിംഗനീതിക്ക് തെല്ലുവില കൊടുക്കാതെ യുഡിഎഫ് നടത്തിയ സൈബർ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം ആരാണെന്ന് ഇതു വഴി വ്യക്തമായിരിക്കുകയാണെന്നും മന്ത്രി തുറന്നടിച്ചു. രാഷ്ട്രീയത്തിലായാലും മറ്റു പൊതു…

Read More

ഖേദപ്രകടനം നടത്തിയ കെ എസ് ഹരിഹരന്റെ നിലപാട് സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ്

സ്ത്രീ വിരുദ്ധ പരാമർശത്തിൽ പിഴവ് ബോധ്യമായി ഖേദപ്രകടനം നടത്തിയ കെ എസ് ഹരിഹരന്റെ നിലപാട് സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഹരിഹരന്റെ വിവാദ പ്രസ്താവന യു ഡി എഫ് അംഗീകരിക്കുന്നില്ലെന്നും സ്ത്രീവിരുദ്ധമായ പരാമർശം പൂർണമായും തെറ്റാണെന്നും വി ഡി സതീശൻ പറഞ്ഞു. പൊതുവേദിയിൽ സംസാരിക്കുമ്പോൾ രാഷ്ട്രീയ നേതാക്കൾ എപ്പോഴും മറ്റുള്ളവർക്ക് മാതൃകയാകണം. ഹരിഹരന്റെ പരാമർശത്തിലുള്ള വിയോജിപ്പ് പരിപാടി കഴിഞ്ഞപ്പോൾ തന്നെ അദ്ദേഹത്തെ അറിയിച്ചിരുന്നു. പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നും വി ഡി…

Read More