നർത്തകൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്: സത്യഭാമ കോടതിയിൽ കീഴടങ്ങി 

നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ  കലാമണ്ഡലം സത്യഭാമ നെടുമങ്ങാട് കോടതിയിൽ കീഴടങ്ങി. നേരത്തെ ഹൈക്കോടതി സത്യഭാമയുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് സത്യഭാമ കീഴടങ്ങിയത്. നെടുമങ്ങാട് എസ്‍സി എസ്ടി കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകുകയും ചെയ്തു.അഡ്വക്കേറ്റ് ആളൂരിനൊപ്പമാണ് സത്യഭാമ കോടതിയിൽ എത്തിയത്. ഒരാഴ്ചക്കുളളിൽ കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയിൽ ഹാജരാകാനാണ് നേരത്തെ ഹൈക്കോടതി നിർദേശിച്ചത്. അന്നേദിവസം തന്നെ കീഴ്ക്കോടതി ജാമ്യാപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. സത്യഭാമ…

Read More

‘ഭരതനാട്യത്തിൽ രണ്ടാം റാങ്ക്’; സന്തോഷം പങ്കുവെച്ച് ആർഎൽവി രാമകൃഷ്ണൻ

എം എ ഭരതനാട്യത്തിൽ രണ്ടാം റാങ്ക് നേടിയ സന്തോഷം പങ്കുവെച്ച് ആർഎൽവി രാമകൃഷ്ണൻ. വലിയ മാനസിക സംഘർഷത്തിലാണ് പരീക്ഷ എഴുതിയത്. അച്ഛനമ്മമാരുടെയും ഗുരുക്കന്മാരുടെയും സഹോദരീ സഹോദരന്മാരുടെയും അനുഗ്രഹം. ഇതോടെ നൃത്തത്തിൽ ഡബിൾ എംഎക്കാരനായെന്നും ആർഎൽവി രാമകൃഷ്ണൻ ഫേസ് ബുക്കിൽ കുറിച്ചു. “ഒരു സന്തോഷ വാർത്ത പങ്കുവയ്ക്കട്ടെ! കഴിഞ്ഞ രണ്ട് വർഷമായി ഞാൻ കാലടി സംസ്കൃത സർവ്വകലാശാലയിൽ എം.എ ഭരതനാട്യം ഫുൾ ടൈം വിദ്യാർത്ഥിയായി പഠിക്കുകയായിരുന്നു. ഇന്നലെ റിസൾട്ട് വന്നു. എം.എ ഭരതനാട്യം രണ്ടാം റാങ്കിന് അർഹനായ വിവരം…

Read More

ആർ എൽ വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസ് ; നർത്തകി സത്യഭാമയ്ക്ക് മൂൻകൂർ ജാമ്യമില്ല

ആർ.എൽ.വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ നർത്തകി സത്യഭാമയ്ക്ക് മുൻകൂർ ജാമ്യമില്ല. ഒരാഴ്ചക്കുള്ളിൽ തിരുവനന്തപുരം എസ്.സി,എസ്.ടി കോടതിയിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. അന്നേ ദിവസം സത്യഭാമയുടെ ജാമ്യഹർജി എസ്.സി,എസ്.ടി കോടതി പരിഗണിക്കണമെന്നും നിർദേശം നൽകി. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സത്യഭാമ ആർ.എൽ.വി രാമകൃഷ്ണനെ അധിക്ഷേപിച്ചത്. ഇത് ഏറെ വിവാദമാകുകയും തുടര്‍ന്ന് രാമകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

Read More

‘സുരേഷ് ഗോപിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല, പരിപാടിയിൽ നിന്നൊഴിഞ്ഞത് മറ്റൊന്ന് ഏറ്റുപോയതിനാൽ’; ആർ.എൽ.വി. രാമകൃഷ്ണൻ

സുരേഷ് ഗോപിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ആർ.എൽ.വി. രാമകൃഷ്ണൻ. നിറത്തിന്റെ പേരിൽ തനിക്കുണ്ടായ അനുഭവത്തെ ആരും രാഷ്ട്രീയമായി കാണരുതെന്നും ഈ വിഷയത്തിൽ എല്ലാ രാഷ്ട്രീയകക്ഷികളുടെയും പിന്തുണ വിലമതിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കറുത്ത നിറത്തിന്റെ പേരിൽ മാറ്റിനിർത്തപ്പെട്ട തൻഹ ഫാത്തിമ എന്ന പെൺകുട്ടി നായികയായ ‘കുരുവിപാപ്പ’ എന്ന സിനിമ കാണാനെത്തിയതായിരുന്നു ആർ.എൽ.വി. രാമകൃഷ്ണൻ. സുരേഷ് ഗോപി നൃത്തപരിപാടിക്ക് ക്ഷണിച്ചപ്പോൾ ഒഴിവായത് അതേദിവസം മറ്റൊന്ന് ഏറ്റുപോയതുകൊണ്ടാണ്. അദ്ദേഹവുമായുള്ള ഫോൺസംഭാഷണം ഒരു റിപ്പോർട്ടറുടെ ഫോണിൽനിന്നായിരുന്നു. സുരേഷ് ഗോപിയെ വിളിച്ചുതന്ന റിപ്പോർട്ടർ തന്നെയാണ് ലൗഡ്…

Read More

ആർഎൽവി രാമകൃഷ്ണനെ ക്ഷണിച്ച് കലാമണ്ഡലം; ഇന്ന് വൈകീട്ട് മോഹിനിയാട്ടം

നർത്തകനും അന്തരിച്ച സിനിമാതാരം കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണനെ നൃത്താവതരണത്തിന് ക്ഷണിച്ച് കേരള കലാമണ്ഡലം. ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമയെന്ന് അറിയപ്പെടുന്ന കലാകാരി നടത്തിയ വംശീയാധിക്ഷേപത്തിൻറെ പിന്നാലെയാണ് നൃത്തമവതരിപ്പിക്കാൻ കലാമണ്ഡലം തന്നെ അദ്ദേഹത്തെ നേരിട്ട് ക്ഷണിച്ചിരിക്കുന്നത്.  ക്ഷണം ആർഎൽവി രാമകൃഷ്ണൻ സ്വീകരിക്കുകയും ചെയ്തു. ഇന്ന് വൈകീട്ട് അഞ്ചിന് കലാമണ്ഡലത്തിൻറെ കൂത്തമ്പലത്തിലാണ് മോഹിനിയാട്ടം അവതരിപ്പിക്കുക. ആദ്യമായാണ് തനിക്ക് ഇത്തരമൊരു അവസരം കിട്ടുന്നതെന്ന് ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. കലാമണ്ഡലത്തിൽ ഗവേഷക വിദ്യാർത്ഥി കൂടിയായിരുന്നു രാമകൃഷ്ണൻ.  അതേസമയം നൃത്താവതരണത്തിന് നേരത്തെ…

Read More

കറുത്ത മക്കൾക്കുവേണ്ടി വഴിയോരങ്ങളിൽ മോഹിനിയാട്ടം അവതരിപ്പിക്കും; ആർ.എൽ.വി. രാമകൃഷ്ണൻ

കറുത്ത മക്കൾക്കു വേണ്ടി വഴിയോരങ്ങളിൽ മോഹിനിയാട്ടം നടത്തി പ്രതിഷേധിക്കുമെന്ന് നർത്തകൻ ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ. പാലക്കാട് വിക്ടോറിയ കോളജിലെ ആർട്സ് ആൻഡ്​ സ്പോർട്സ് ഡേ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കറുത്ത കുട്ടികൾ മത്സരത്തിന് പോകേണ്ടവരല്ല എന്ന നിലപാട് വിവേചനപരമാണ്. കാക്ക പോലെ കറുത്തവനാണെന്ന പരാമർശം എനിക്ക് വിഷയമല്ല. അവരുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശാസ്ത്രീയ നൃത്തരൂപമായ മോഹിനിയാട്ടം പുരുഷന്മാർക്ക് പഠിക്കാൻ കഴിയില്ലെന്നത് സമൂഹത്തിന്‍റെ തെറ്റിദ്ധാരണയാണ്. ഞാൻ പെൺവേഷം കെട്ടി മോഹിനിയാട്ടം നടത്തില്ല. പുരാണത്തിൽ വിഷ്ണു വേഷം…

Read More

‘വേദി നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചതിൽ സന്തോഷം’; സത്യഭാമയ്‌ക്കെതിരെ പരാതി നൽകുമെന്ന് ആർഎൽവി രാമകൃഷ്ണൻ

കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ ഉടൻ പരാതി നൽകുമെന്ന് ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. സത്യഭാമയ്‌ക്കെതിരെ പൊലീസിനും സാംസ്‌കാരിക വകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും ആർഎൽവി രാമകൃഷ്ണൻ അറിയിച്ചു. വേദി നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചതിൽ സന്തോഷമുണ്ട്. കലക്കുവേണ്ടി സുരേഷ് ഗോപിയുമായി സഹകരിക്കും. സിനിമാരംഗത്ത് നിന്നും ഇങ്ങനെയൊരു സഹായം കിട്ടാൻ ഇത്ര വർഷം വേണ്ടിവന്നു. എങ്കിലും സന്തോഷമുണ്ട്. കലാമണ്ഡലം സത്യഭാമയുടെ പരാമർശത്തിന് ശേഷം വലിയ പിന്തുണയാണ് കിട്ടുന്നത്. മുന്നോട്ടുപോകാൻ ഈ പിന്തുണ ഊർജ്ജമാണെന്നും ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. കലാമണ്ഡലം സത്യഭാമ നടത്തിയ…

Read More

‘മോളെ സത്യഭാമേ; കാക്ക നിറമുള്ള മോഹിനിയാട്ടം മതി ഞങ്ങൾക്ക്’: ഹരീഷ് പേരടി

പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആർഎൽവി രാമകൃഷ്ണനു നേരെ ജാത്യാധിക്ഷേപം നടത്തിയ നര്‍ത്തകി സത്യഭാമയ്ക്കുനേരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. കാക്കയുടെ നിറമുള്ള രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി ഞങ്ങള്‍ക്ക് എന്നും ആർഎൽവി രാമകൃഷ്ണന്‍ ഇനി വെള്ള പൂശരുതെന്നും പേരടി പറയുന്നു. ‌‌ ‘മോളെ സത്യഭാമേ..ഞങ്ങൾക്ക് നീ പറഞ്ഞ “കാക്കയുടെ നിറമുള്ള” രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി…രാമകൃഷ്ണനോടും ഒരു അഭിർത്ഥന..ഇനി മോഹിനിയാട്ടം കളിക്കുമ്പോൾ ഒരു പ്രതിഷേധമെന്ന നിലക്ക് മുഖത്തും ശരീരത്തിലും വെള്ള പൂശരുത്..ഭൂമി കുലുങ്ങുമോ എന്ന്…

Read More

കേരളത്തിലെ കലാരംഗത്ത് ജാതിവർണ്ണവിവേചനം ലജ്ജാഹീനമായി നിലനിൽക്കുന്നു; രാമകൃഷ്ണനെ പിന്തുണച്ച് സച്ചിദാനന്ദൻ

ആർഎൽവി രാമകൃഷ്ണനെതിരായ കലാമൺലം സത്യഭാമയുടെ പരോകഷ പരിഹസാത്തിനെതിരെ കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കെ.സച്ചദിദാനന്ദൻ. ജതി – വർണ്ണവിവേചനം കേരളത്തിലെ കലാരംഗത്ത് ലജ്ജാ ഹീനമായി നിലനിൽക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. രാമകൃഷ്ണൻറെ കൂടെനിൽക്കുവാൻ കലാലോകം ബാദ്ധ്യസ്ഥമാണെന്നും അദ്ദേഹം വ്യക്തമാക്കി. കുറിപ്പിൻറെ പൂർണ്ണരൂപം ഇപ്പോൾത്തന്നെ നടന്ന രണ്ടു സംഭവങ്ങൾ നമ്മുടെ സമൂഹം എവിടെ നിൽക്കുന്നു എന്ന് തുറന്നു കാണിക്കുന്നുണ്ട്. ഒന്ന്, പ്രശസ്ത മോഹിനിയാട്ടം കലാകാരൻ ആർ. എൽ. വി. രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ ജാതീയമായ, നിറവും തൊഴിലും…

Read More

ആർഎൽവി രാമകൃഷ്ണനു നേരെ ജാതി അധിക്ഷേപം; കലാമണ്ഡലം സത്യഭാമയ്ക്കെതിരെ വ്യാപക പ്രതിഷേധം

നർത്തകനും അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണനു നേരെ ജാതിഅധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കുനേരെ പ്രതിഷേധം. ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് സത്യഭാമയുടെ വിവാദ പരാമർശം. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്കു കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകൾ. ”മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന ആൾക്കാർ. ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാൽ അകത്തിവച്ച് കളിക്കേണ്ട കലാരൂപമാണു മോഹിനിയാട്ടം. ഒരു പുരുഷൻ കാലും കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുന്നയത്രേം അരോചകമായിട്ട് ഒന്നുമില്ല….

Read More