ഒആർവി വിക്ഷേപണം 2 വർഷത്തിനകം; ഇനി അങ്ങ് ബഹിരാകാശത്ത് കാണാം

ആർഎൽവിയുടെ മൂന്ന് പരീക്ഷണങ്ങളും വിജയിച്ചതോടെ അടുത്ത ഘട്ടമായ ഓർബിറ്റൽ റീ എൻട്രി വെഹിക്കിളിൾ അല്ലെങ്കിൽ ഒആർവിയുടെ നിർമാണത്തിലേക്ക് കടക്കുകയാണ് ഐഎസ്ആർഒ. ഭ്രമണപഥത്തിലേക്കു വിക്ഷേപിക്കുന്ന വാഹനത്തെ അവിടത്തെ ആവശ്യം കഴിഞ്ഞു സുരക്ഷിതമായി ഭൂമിയിലെ റൺവേയിൽ തിരിച്ചിറക്കുകയാണ് ഇതിന്റെ ലക്ഷ്യം. ആർഎൽവി പരീക്ഷണം വാഹനത്തേക്കാൾ 1.6 മടങ്ങ് വലുപ്പമുണ്ടാകും ഒആർവി ക്ക്. 2 വർഷത്തിനുള്ളിൽ പരീക്ഷണം നടക്കും എന്നാണ് ഐഎസ്ആർഓ അറിയിച്ചിരിക്കുന്നത്. പിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ച് ഒആർവിയെ ഭൂമിയിൽനിന്ന് 400 കിലോമീറ്റർ വരെ ഉയരത്തിലുള്ള ഭൗമ ഭ്രമണപഥത്തിൽ എത്തിക്കും. കാലാവധിക്കു…

Read More

ആർഎൽവി പരീക്ഷണം വിജയം

പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ ലാൻഡിങ് പരീക്ഷണം (ആർഎൽവി) വിജയമായത് ബഹിരാകാശ യാത്രികരെ ഭ്രമണപഥത്തിൽ എത്തിച്ച ശേഷം തിരികെ സുരക്ഷിതമായി ഇറക്കാനുള്ള ഇന്ത്യയുടെ ദൗത്യങ്ങൾക്കു കരുത്താകും. പരീക്ഷണത്തിന്റെ പ്രധാന ഘട്ടങ്ങളെല്ലാം തയാറാക്കിയത് തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്‍സി) ആണ്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്റോ) പ്രഖ്യാപിച്ച ഗഗൻയാൻ പദ്ധതിയിൽ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കില്ല. ആർഎൽവി പരീക്ഷണത്തിനായി ആദ്യമായാണ് ചിനൂക് ഹെലികോപ്റ്റർ ഉപയോഗിച്ച് 1.6 ടൺ ഭാരമുള്ള വാഹനം അന്തരീക്ഷത്തിൽ…

Read More