മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷം;  കേന്ദ്രമന്ത്രിയുടെ വസതിക്ക് തീയിട്ട് ജനം;

മണിപ്പൂരില്‍ ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം അതിരൂക്ഷമാകുന്നു. ആയിരത്തോളം വരുന്ന ജനക്കൂട്ടം ഇന്നലെ രാത്രി 11 മണിയോടെ വിദേശകാര്യ സഹമന്ത്രി ആര്‍.കെ.രഞ്ജന്റെ വസതിക്ക് തീയിട്ടു. ഇംഫാലിലെ കോങ്ബയിലുള്ള വസതിയാണ് അഗ്നിക്കിരയായത്. കാവല്‍ നിന്നിരുന്ന 22 സുരക്ഷാ ജീവനക്കാരെ ആള്‍ക്കൂട്ടം തുരത്തിയോടിച്ച ശേഷമാണ് വസതിക്കു തീയിട്ടത്. ആളപായമില്ല.  പെട്രോള്‍ ബോംബടക്കമെറിഞ്ഞ് അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്ന് സുരക്ഷാ ജീവനക്കാര്‍ വെളിപ്പെടുത്തി. സംഭവ സമയത്ത് മന്ത്രി ഡല്‍ഹിയിലായിരുന്നു. 40 ദിവസത്തിലേറെയായി തുടരുന്ന അക്രമങ്ങളില്‍ ഇതുവരെ നൂറിലേറെപ്പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍. നിരവധി ഗ്രാമങ്ങള്‍…

Read More