
കൊല്‍ക്കത്ത ഡോക്ടറുടെ ബലാത്സംഗക്കൊല; പ്രതിയെ നുണപരിശോധന നടത്താന്‍ അനുമതി
ആര്‍ജി കര് മെഡിക്കല്‍ കോളജില്‍ യുവ വനിത ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പ്രതിയെ നുണപരിശോധന നടത്താന്‍ അനുമതി. കല്‍ക്കട്ട ഹൈക്കോടതിയാണ് അനുമതി നല്‍കിയിരിക്കുന്നത്. നാളെ സിബിഐ പ്രതിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നുണപരിശോധനയ്ക്ക് അനുമതി നല്കിയ ഹൈക്കോടതി കേസില്‍ വാദം കേള്‍ക്കുന്നത് ഓഗസ്റ്റ് 29ലേക്ക് മാറ്റി. കേസിലെ മുഖ്യപ്രതി സഞ്ജയ് റോയ് കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് പുറത്തേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. അറസ്റ്റിലായ സഞ്ജയ് റോയിക്കു പുറമേ മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോയെന്നതില്‍ സിബിഐക്കു…