
മുസ്ലിം സംവരണ പ്രസ്താവന ; തിരുത്തലുമായി ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്
മുസ്ലീം സംവരണ പ്രസ്താവനയിൽ തിരുത്തലുമായി ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. സംവരണം നൽകേണ്ടത് മതത്തിന്റെ അടിസ്ഥാനത്തിലല്ല മറിച്ച് സാമൂഹിക അവസ്ഥയുടെ അടിസ്ഥാനത്തിലാണെന്ന് ലാലു പറഞ്ഞു. മുസ്ലീം സംവരണ പ്രസ്താവന പ്രധാനമന്ത്രി റാലിയിൽ ഉന്നയിച്ചതിന് പിന്നാലെയാണ് ലാലു പ്രസാദ് യാദവ് തിരുത്തിയത്. സംവരണ ആനുകൂല്യങ്ങൾ മുസ്ലിംകൾക്ക് കൂടി ലഭ്യമാക്കണമെന്നും ഭരണഘടനയെയും ജനാധിപത്യത്തെയും ഇല്ലാതാക്കാനാണ് ഭരണകക്ഷിയായ ബി.ജെ.പി ശ്രമിക്കുന്നതെന്നുമാണ് ആദ്യപ്രസ്താനയിൽ ലാലു ആരോപിച്ചത്. ഭരണഘടന പറയുന്ന സംവരണത്തിന് ബി.ജെ.പി എതിരാണ്. അതുകൊണ്ട് രണ്ടും ഇല്ലാതാക്കാനാണ് അവരുടെ നീക്കമെന്ന് ലാലു…