ബിഹാറിന് പ്രത്യേകപദവി നൽകില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ

ബിഹാറിന് പ്രത്യേകപദവി നല്‍കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതോടെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ആര്‍.ജെ.ഡി. ഉള്‍പ്പെടെയുള്ള പ്രതിപക്ഷം രംഗത്തെത്തി. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു., കേന്ദ്രത്തിലെ എന്‍.ഡി.എ. സര്‍ക്കാരിന്റെ ഭാഗമായിരിക്കേ ബിഹാറിന് പ്രത്യേക പദവിയെന്ന ആവശ്യം അംഗീകരിക്കപ്പെടാത്തത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ നീക്കം. മുന്‍കാലങ്ങളില്‍ ചില പ്രത്യേകഘടകങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ക്ക് ദേശീയ വികസന കൗണ്‍സില്‍ (എന്‍.ഡി.സി.) പ്രത്യേക പദവി അനുവദിച്ചിരുന്നു. എന്നാല്‍ ബിഹാറിനുള്ള പ്രത്യേക പദവി സംബന്ധിച്ച ആവശ്യം നിലവിലുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കിയല്ല ഉന്നയിച്ചിരിക്കുന്നതെന്ന് കേന്ദ്ര ധനകാര്യ…

Read More

മോദി സർക്കാർ ആഗസ്റ്റ് മാസത്തിനുള്ളിൽ വീഴും, എപ്പോൾ വേണമെങ്കിലും ഇനിയൊരു തെരഞ്ഞെടുപ്പുണ്ടാകാം; ലാലു പ്രസാദ് യാദവ്

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ ആഗസ്റ്റ് മാസത്തിനുള്ളിൽ വീഴുമെന്നും, എപ്പോൾ വേണമെങ്കിലും ഇനിയൊരു തെരഞ്ഞെടുപ്പുണ്ടാകാമെന്നും ആർ.ജെ.ഡി അധ്യക്ഷൻ ലാലു ​പ്രസാദ് യാദവ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാർട്ടി പ്രവർത്തകരോട് തെരഞ്ഞെടുപ്പിന് തയാറായി ഇരിക്കാൻ ആഹ്വാനം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിലെ മോദി സർക്കാർ വളരെ ദുർബലമാണ്. ആഗസ്റ്റിനപ്പുറം അവർക്ക് ഭരിക്കാൻ സാധിക്കില്ലെന്നും ലാലു പ്രസാദ് യാദവ് കൂട്ടിച്ചേർത്തു.

Read More

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായത് ബിഹാറിൽ വലിയ സ്വാധീനം ഉണ്ടാക്കും ; ആർ ജെ ഡി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവായത് ഇന്‍ഡ്യ മുന്നണിയുടെ ഭാഗമായ പാര്‍ട്ടികളിലും പ്രത്യേകിച്ച് പ്രാദേശിക പാർട്ടികളുമായി കോൺഗ്രസ് സഖ്യത്തിലേർപ്പെടുന്ന സംസ്ഥാനങ്ങളിൽ ശുഭാപ്തിവിശ്വാസം ഉയർത്തിയിട്ടുണ്ട്. ബിഹാറിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിർണായക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധിയുടെ പുതിയ പദവി സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയെ ഗുണപരമായി സ്വാധീനിക്കുമെന്നാണ് രാഷ്ട്രീയ ജനതാദൾ (ആർജെഡി)ന്‍റെ വിലയിരുത്തല്‍. “ഇപ്പോൾ രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായിക്കഴിഞ്ഞു, അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ രാഹുലും തേജസ്വി യാദവും എൻഡിഎയെ പരാജയപ്പെടുത്തുമെന്നതിനാൽ ഇത് സംസ്ഥാനത്ത്…

Read More

ബീഹാറിലെ സരണില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

ബീഹാറിലെ സരണില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ അഞ്ചാം ഘട്ട വോട്ടെടുപ്പിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ ഇവിടെ ബിജെപി-ആര്‍ജെഡി പ്രവര്‍ത്തകര്‍ തമ്മിലാരംഭിച്ച വാക്കുതര്‍ക്കമാണ് ഇന്ന് വെടിവെപ്പിലേക്കെത്തിയത്. അതേസമയം സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സരണിലെ സംഘര്‍ഷങ്ങളില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശത്ത് രണ്ട് ദിവസത്തേക്ക് ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. കൂടാതെ ഇവിടെ കനത്ത…

Read More

ബിജെപി-ആര്‍ജെഡി സംഘര്‍ഷം; ബിഹാറില്‍ ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിഹാറിലെ സരണില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ അഞ്ചാം ഘട്ട വോട്ടെടുപ്പിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട്. ഇന്നലെ ഇവിടെ ബിജെപി-ആര്‍ജെഡി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സരണിലെ സംഘര്‍ഷങ്ങളില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശത്ത് രണ്ട് ദിവസത്തേക്ക് ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചു. ഇവിടെ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. സരണിലെ ബിജെപി-ആര്‍ജെഡി സംഘര്‍ഷം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. 

Read More

ലോക്സഭാ സീറ്റ് ലഭിച്ചില്ല; ഇടഞ്ഞ് നിൽക്കുന്ന ആർ.ജെ.ഡിയെ അനുനയിപ്പിക്കാൻ നീക്കവുമായി ഇടത് മുന്നണി

ലോക്സഭാ സീറ്റ് കിട്ടാത്തതിനെ തുടർന്ന് ഇടതുമുന്നണിയോട് ഇടഞ്ഞ ആർ.ജെ.ഡിയെ അനുനയിപ്പിക്കാൻ നീക്കം. ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ ആർ.ജെ.ഡി നേതാവ് എം.വി ശ്രേയാംസ് കുമാറുമായി ചർച്ച നടത്തി. ബോർഡ് കോർപറേഷൻ സ്ഥാനങ്ങൾ രാജി വെക്കാനുള്ള തീരുമാനത്തിൽ നിന്ന് ആർ.ജെ.ഡി പിന്നോട്ട് പോകണമെന്ന് ഇ.പി.ജയരാജൻ ആവശ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡിക്ക് ഒരു സീറ്റ് വേണമെന്ന് ആവശ്യം നേതൃത്വം ഇടതുമുന്നണിയെ അറിയിച്ചിരുന്നു. ഉഭയകക്ഷി ചർച്ച നടത്തി മാത്രമേ സീറ്റ് വിഭജനം തീരുമാനിക്കാവൂ എന്നുള്ളതായിരുന്നു ആർ.ജെ.ഡി ആവശ്യം. എന്നാൽ ചർച്ചകൾ ഇല്ലാതെ തന്നെ…

Read More

ബിഹാറില്‍ നിയമസഭാ സ്പീക്കര്‍ സ്ഥാനം കൈക്കലാക്കാന്‍ ബി ജെ പി ശ്രമം

നിതീഷ് കുമാര്‍ എന്‍.ഡി.എയിലേക്ക് മാറുകയും ബിഹാറിന്റെ പുതിയ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുകയും ചെയ്തതിനു പിന്നാലെ ബിഹാറില്‍ നിയമസഭാ സ്പീക്കര്‍ സ്ഥാനം കൈക്കലാക്കാന്‍ ബി ജെ പി ശ്രമം ആരംഭിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബി ജെ പി നേതൃത്വം നല്‍കുന്ന സഖ്യത്തിലെ നിരവധി നേതാക്കള്‍ ആര്‍ ജെ ഡി നേതാവും നിയമസഭാ സ്പീക്കറുമായ അവധ് ബിഹാറി ചൗധരിക്കെതിരേ അവിശ്വാസപ്രമേയ നോട്ടീസ് നല്‍കി. ബി ജെ പി നേതാക്കളായ നന്ദ് കിഷോര്‍ യാദവ്, മുന്‍ ഉപമുഖ്യമന്ത്രി താരകിഷോര്‍ പ്രസാദ്, എച്ച് എ…

Read More

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിഹാറിലെ സീറ്റ് വിഭജനം; ധാരണയിൽ എത്താതെ കോൺഗ്രസും ആർജെഡിയും

ലോക്‌സഭ തെരഞ്ഞെടുപ്പിലെ ബിഹാര്‍ സീറ്റ് വിഭജനത്തില്‍ ആര്‍ജെഡി കോണ്‍ഗ്രസ് ധാരണയായില്ല. അഞ്ച് സീറ്റ് വരെ നല്‍കാമെന്ന ആര്‍ജെഡിയുടെ നിലപാട് കോൺഗ്രസ് സംസ്ഥാന ഘടകം തള്ളി. കനയ്യ കുമാറിന് ബെഗസരായ് മണ്ഡലം വേണമെന്ന കോൺഗ്രസ് നിലപാട് ആര്‍ജെഡി അംഗീകരിച്ചിട്ടില്ല. ദേശീയ സഖ്യസമിതി ചെയർമാന്‍ മുകുള്‍ വാസ്നിക്കിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 16 സീറ്റില്‍ മത്സരിക്കുമെന്ന് ആര്‍ജെഡി അറിയിച്ചു. കോണ്‍ഗ്രസിന് നാല് സീറ്റ് നല്‍കാമെന്ന ഓഫര്‍ അഞ്ചായി കൂട്ടിയെങ്കിലും ബിഹാര്‍ പിസിസി അടുത്തില്ല. 8 സീറ്റെങ്കിലും നല്‍കണമെന്നാണ് സംസ്ഥാന കോണ്‍ഗ്രസിന്റെ…

Read More