
ബാറില്‍ പോകണമെങ്കിലും ഞാന്‍ ഉമയുടെ കൂടെയാണ് പോവുക, ആകെയുള്ള ഒരേയൊരു ഫ്രണ്ട് അവളാണ്; റിയാസ് ഖാൻ
വില്ലനായി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് റിയാസ് ഖാന്‍. ഇടക്കാലത്ത് ഹാസ്യ കഥാപാത്രങ്ങള്‍ കൂടി ചെയ്ത് പ്രേക്ഷകരുടെ മനം കവരാന്‍ റിയാസ് ഖാന് സാധിച്ചിരുന്നു. ഉമയും ഞാനും തമ്മിലുള്ളത് പ്രണയ വിവാഹമായിരുന്നെന്ന് പറയുകയാണ് റിയാസ് ഖാൻ. കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റിയാസ് ഖാന്‍. ഉമ എന്റെ സഹോദരിയുടെ ക്ലാസ്‌മേറ്റ് ആണ്. അങ്ങനെ അറിയാമായിരുന്നു. പക്ഷേ ഞാന്‍ വിദേശത്ത് പോയി ജോലി ചെയ്തതിനുശേഷം സിനിമയിലേക്ക് തിരിച്ചു വന്നപ്പോഴാണ് ഉമയും സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്ന് അനിയത്തി പറയുന്നത്….