സര്‍ക്കാരിനെ ബി.ജെ.പി എല്ലാ നിലയിലും ആക്രമിച്ചു; യു.ഡി.എഫ് പിന്തുണച്ചില്ലെന്ന് മുഹമ്മദ് റിയാസ്

ബി.ജെ.പിയും യു.ഡി.എഫും ഒരമ്മ പെറ്റ മക്കളെ പോലെയാണ് സര്‍ക്കാരിനെതിരേ പ്രചരണങ്ങള്‍ നടത്തിയതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ കേരളത്തിലെ സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ മനസിലാക്കിയതായി തിരഞ്ഞെടുപ്പിന്റെ പ്രചരണ ഘട്ടങ്ങളില്‍ തങ്ങള്‍ തിരിച്ചറിഞ്ഞതായി മന്ത്രി പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാരിനെ സാമ്പത്തികമായി പ്രയാസപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് എതിരേ ശബ്ദമുയര്‍ത്താന്‍ യു.ഡി.എഫ് നേതാക്കളോ പ്രതിപക്ഷമോ തയ്യാറായില്ലെന്നും മുഹമ്മദ് റിയാസ് വിമര്‍ശിച്ചു. ഉറക്കത്തില്‍ പോലും ബി.ജെ.പി നേതാക്കള്‍ക്ക് എതിരേ പറയാതിരിക്കാന്‍ ഒരു പ്രത്യേക…

Read More

കോൺഗ്രസിൽ നിന്ന് സിപിഎമ്മിലേക്ക് വന്നവരെ സതീശൻ ആക്രമിക്കുന്നു; ബിജെപിയിലേക്ക് പോയവരെ ഒരു തരത്തിലും വിമർശിക്കുന്നില്ല: മുഹമ്മദ് റിയാസ്

രാഷ്ട്രീയം പറയേണ്ടസ്ഥലത്ത് രാഷ്ട്രീയം പറയാതെ വ്യക്തി പരമായി വിമർശിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അടിയന്തര പ്രമേയത്തിന് അനുമതി നൽകിയപ്പോൾ ഓടിയൊളിച്ച പ്രതിപക്ഷ നേതാവിനെ ഭീരുവെന്നല്ലാതെ എന്തു വിളിക്കും? കോൺഗ്രസിൽ നിന്ന് സിപിഎമ്മിലേക്ക് വന്നവരെ ആക്രമിക്കുന്ന പ്രതിപക്ഷ നേതാവ്, ബിജെപിയിലേക്ക് പോയവരെ ഒരു തരത്തിലും വിമർശിക്കുന്നില്ലെന്നും റിയാസ് കുറ്റപ്പെടുത്തി. രാഷ്ട്രീയമായി വിമർശനം വി.ഡി സതീശനെതിരെ ഇനിയും തുടരുമെന്ന് മന്ത്രി പറഞ്ഞു. തൃശൂരിൽ ബിജെപി വിജയിച്ചത് ഗൗരവമേറിയ കാര്യമാണ്. എവിടെയാണ് കുഴപ്പമുണ്ടായതെന്ന് വ്യക്തമാണ്. തെരഞ്ഞെടുപ്പിന് മുൻപ്…

Read More

കശ്മീരിലെ കുൽഗാമിലുമുണ്ട് ‘ഒക്കച്ചങ്ങായിമാർ’; തരിഗാമി തോൽപ്പിച്ചത് അവിശുദ്ധ കൂട്ടുകെട്ടിനെയെന്ന് റിയാസ്

കശ്മീരിലെ കുൽഗാം മണ്ഡലത്തിൽ നിന്ന് വിജയിച്ച മുഹമ്മദ് യൂസഫ് തരിഗാമിക്കും വോട്ടർമാർക്കും അഭിവാദ്യമർപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗീയതകളുടെ മുഖ്യ-പൊതുശത്രു ഇടതുപക്ഷവും സി.പി.എമ്മുമാണെന്നതിന്റെ ഏറ്റവും ഉറച്ച ദൃഷ്ടാന്തമാണ് ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ കുൽഗാമിലെ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടെന്ന് മന്ത്രി പറഞ്ഞു. മുഹമ്മദ് യൂസഫ് തരിഗാമിയെ ജയിക്കാനനുവദിച്ചുകൂടാ എന്ന ഇക്കൂട്ടരുടെ വല്ലാത്ത ആഗ്രഹം അതാണ് വ്യക്തമാക്കുന്നതെന്നും റിയാസ് പറഞ്ഞു. ‘ജമാഅത്തെ ഇസ്ലാമിയും ബി.ജെ.പിയും ചേർന്ന അവിശുദ്ധ കൂട്ടുകെട്ടിനെയാണ് അദ്ദേഹം തോല്പിച്ചത്. ജനങ്ങളെ തമ്മിലടിപ്പിക്കുന്ന മതവർഗ്ഗീയ ആശയങ്ങളെ…

Read More

‘ഏതെങ്കിലും ഉദ്യോഗസ്ഥൻ ആർഎസ്എസ് ജനറൽ സെക്രട്ടറിയെ കണ്ടത് സിപിഎമ്മിനെ ബാധിക്കില്ല’; പ്രതികരിച്ച് റിയാസ്

എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി കൂടിക്കാഴ്ച നടത്തിയത് സിപിഎമ്മിനെ ബാധിക്കില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി വിഷയത്തിൽ നിലപാട് വ്യക്തമാക്കിയതാണ്. അതിലപ്പുറം പറയാനില്ല. ഏതെങ്കിലും ഉദ്യോഗസ്ഥൻ ആർ എസ് എസ് ജനറൽ സെക്രട്ടറിയെ കണ്ടത് സിപിഎമ്മിനെ ബാധിക്കില്ലെന്നും റിയാസ് പറഞ്ഞു. ‘ആർഎസ്എസ് വിരുദ്ധ നിലപാടാണ് സിപിഎം എന്നും സ്വീകരിച്ചിട്ടുളളത്. ആർ എസ് എസ് ആക്രമണങ്ങളിൽ 200 ലേറെ സഖാക്കളെ നമുക്ക് നഷ്ടമായിട്ടുണ്ട്. ചില കോൺഗ്രസ്…

Read More

പ്രധാനമന്ത്രിയുടെ സന്ദർശനം; ദേശീയ ദുരന്തം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷ, രക്ഷാപ്രവർത്തനത്തിൽ പ്രതിപക്ഷം നന്നായി സഹകരിച്ചു:  മുഹമ്മദ് റിയാസ്

പ്രധാനമന്ത്രിയുടെ വരവിൽ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളത്തിലെത്തിയാൽ പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിയുമായി സംസാരിക്കും. ജനകീയ തെരച്ചിൽ വരും ദിവസങ്ങളിലും തുടരാനാണ് തീരുമാനം. ദുരന്ത മുഖത്ത് നിന്ന് സൈന്യം മാത്രമാണ് മടങ്ങിയത്. എൻഡിആർഎഫ് അടക്കം പ്രദേശത്ത് തുടരു്നനുണ്ട്. ദുരന്തസമയത്ത് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും മികച്ച സഹകരണം ലഭിച്ചു. എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിച്ചുവെന്നും റിയാസ് പ്രതികരിച്ചു.  

Read More

അർജുന് വേണ്ടി എന്തൊക്കെ ചെയ്യാനാകുമോ അതെല്ലാം ചെയ്യും: റിയാസ് 

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുന് വേണ്ടിയുള്ള തെരച്ചിൽ തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇതു സംബന്ധിച്ച് നാവിക സേനയോട് ജില്ലാ ഭരണകൂടവും ആവശ്യപ്പെട്ടതായി മന്ത്രി റിയാസ് മാധ്യമപ്രവ‍ർത്തകരോട് പറഞ്ഞു. ഷിരൂരിൽ രക്ഷാപ്രവർത്തനം നടക്കുന്നയിടത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കാണാതായ മൂന്നുപേരെയും കണ്ടെത്താൻ ശ്രമം തുടരും. ഈ കാലാവസ്ഥയിലും ചെയ്യാനാകുന്ന കാര്യങ്ങളുണ്ട് അത് ചെയ്യും. എന്തൊക്കെ ചെയ്യാനാകുമോ അതെല്ലാം ചെയ്യുമെന്നും മന്ത്രി റിയാസ് പറഞ്ഞു. ഐബോഡ് സംഘം വണ്ടിയുടെ കൃത്യമായ ചിത്രം നൽകിയെന്ന് സതീഷ് സെയിൽ എംഎൽഎയും…

Read More

പ്രതിപക്ഷ നരേറ്റീവിൽ വീഴില്ല; മദ്യനയത്തിൽ ഒരു ശുപാർശയും ലഭിച്ചിട്ടില്ല; മന്ത്രി റിയാസ്

മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പിൽ നിന്ന് ഒരു ശുപാർശയും ലഭിച്ചിട്ടില്ലെന്നും ടൂറിസം ഡയറക്ടർ പ്രതിമാസം 40ലധികം യോഗം വിളിക്കുമെന്നും അതെല്ലാം മന്ത്രി അറിഞ്ഞുകൊണ്ടല്ലെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. നിയമസഭ ചോദ്യോത്തര വേളയിൽ റോജി എം ജോണിൻറെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. മെയ് 21ന് ടൂറിസം ഡയറക്ടർ വിവിധ സംഘടനകളുടെ യോഗം ചേർന്നിരുന്നുവെന്നും ചീഫ് സെക്രട്ടരിയുടെ നിർദേശത്താലാണ് യോഗം ചേർന്നതെന്നും മദ്യയനവുമായി ബന്ധപ്പെട്ടാണ് യോഗമെന്നും ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്നുമായിരുന്നു ചോദ്യം. എല്ലാ…

Read More

ഇഡിയെ കാട്ടി ഇടതുപക്ഷത്തെ പേടിപ്പിക്കാൻ നോക്കേണ്ട; ആ ഭീഷണി കോൺഗ്രസുകാരോട് മതി: മുഹമ്മദ് റിയാസ്

ഇഡിയെന്ന ഉമ്മാക്കി കാട്ടി ഇടതുപക്ഷത്തെ പേടിപ്പിക്കാൻ ഒരു പ്രധാനമന്ത്രിയും ആയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇഡി ഒന്ന് നോക്കിയാൽ പേടിക്കുന്നവരായി കോൺഗ്രസ് മാറി. മടിയിൽ കനമുള്ളവരാണ് അവർ. കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്തി കളയാൻ പ്രധാനമന്ത്രിയും കൂട്ടരും ഇഡിയെ ഇറക്കുന്നുണ്ടല്ലോ. അത് ഇവിടെ നടക്കില്ലെന്നും റിയാസ് പറഞ്ഞു. സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ പി കെ ബിജുവിനെ ഒരു കാര്യവുമില്ലാതെ ഇഡി വിളിച്ചു. രാവിലെ മുതൽ രാത്രി വരെ വെറുതെ ഇരുത്തിച്ചു. അതാണ് ഇഡിയുടെ പണി. ചിരുകണ്ടനും…

Read More

‘പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു’; പെരുമാറ്റ ചട്ടലംഘന നോട്ടീസിന് മറുപടി നൽകി റിയാസ്

പെരുമാറ്റ ചട്ടലംഘന നോട്ടീസിന് മറുപടി നൽകി മന്ത്രി മുഹമ്മദ് റിയാസ്. പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് റിയാസ് വ്യക്തമാക്കി. പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ല. കോഴിക്കോട്ടെ സ്റ്റേഡിയം പദ്ധതി കഴിഞ്ഞ നവംബറിൽ മന്ത്രി അബ്ദുറഹ്മാൻ പ്രഖ്യാപിച്ചതാണ്. സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ജനങ്ങളെ അറിയിക്കുക മന്ത്രിയുടെ ചുമതലയാണ്. ഇക്കാര്യങ്ങൾ ഇനിയും പറയുമെന്ന് ജില്ലാ കളക്ടർക്ക് നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി.  എൽഡിഎഫിന്‍റെ കോഴിക്കോട്ടെ സ്ഥാനാർത്ഥി എളമരം കരീമിന്‍റെ പ്രചാരണ പരിപാടിയുടെ ഭാഗമായി നടത്തിയ പ്രസംഗത്തിനെതിരെ ആയിരുന്നു പരാതി. കോണ്‍ഗ്രസാണ് പരാതി നൽകിയത്….

Read More