വയനാട് ദുരന്ത ബാധിതരെ സഹായിക്കാൻ റിയാദ് ഒ ഐ സി സിയുടെ ബിരിയാണി ചലഞ്ച്

വയനാട് ദുരന്തത്തില്‍ സർവതും നഷ്​ടപ്പെട്ടവര്‍ക്ക് കരുതലി​ൻ്റെ കരുത്തും കാരുണ്യത്തി​ൻ്റെ കരങ്ങളും ഒരുക്കുകയാണ് ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. കെ.പി.സി.സിയും രാഹുല്‍ ഗാന്ധിയും പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികള്‍ക്ക് ധനം സമാഹരിക്കാന്‍ വെള്ളിയാഴ്​ച റിയാദിൽ ബിരിയാണി ചാലഞ്ച്​ നടത്തും. റിയാദിലും പരിസര പ്രദേശങ്ങളിലും കഴിയുന്ന ആയിരക്കണക്കിന് മലയാളികളാണ് ബിരിയാണി ചാലഞ്ചുമായി കൈകോര്‍ക്കാന്‍ സന്നദ്ധരായി രംഗത്തുളളത്. വനിതാ വിഭാഗവും പ്രത്യേക കാമ്പയിനിലൂടെ ചാലഞ്ചില്‍ പങ്കെടുക്കാന്‍ രജിസ്‌ട്രേഷന്‍ തുടരുകയാണ്. 13 ജില്ലാകമ്മിറ്റികളുടെ നേതൃത്വത്തില്‍ ബിരിയാണി ചാലഞ്ചി​ൻ്റെ രജിസ്‌ട്രേഷൻ പുരോഗമിക്കുകയാണ്. വെളളിയാഴ്​ച രാവിലെ ഒൻപത്​…

Read More