
സൗദി അറേബ്യ: റിയാദ് ഇന്റർനാഷണൽ ബുക്ക്ഫെയർ ആരംഭിച്ചു
ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് 2023 സെപ്റ്റംബർ 28, വ്യാഴാഴ്ച തുടക്കമായി. കിംഗ് സൗദ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെച്ചാണ് ഇത്തവണത്തെ റിയാദ് ഇന്റർനാഷണൽ ബുക്ക്ഫെയർ സംഘടിപ്പിക്കുന്നത്.ഈ പുസ്തക മേള, മേഖലയിലെ തന്നെ ഏറ്റവും വലിയ സാംസ്‌കാരിക പ്രദർശനങ്ങളിലൊന്നാണ്. സൗദി മിനിസ്ട്രി ഓഫ് കൾച്ചറിന് കീഴിലുള്ള ലിറ്ററേച്ചർ, പബ്ലിഷിങ്ങ് ആൻഡ് ട്രാൻസലേഷൻ കമ്മീഷണനാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്. 2023 സെപ്റ്റംബർ 28-ന് ആരംഭിച്ച റിയാദ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2023 ഒക്ടോബർ 7 വരെ നീണ്ട് നിൽക്കും….