
സയാമീസ് ഇരട്ടകളുടെ രാജ്യാന്തര സമ്മേളനം ; വെല്ലുവിളികൾ അതിജീവിക്കാൻ തീവ്ര ശ്രമങ്ങൾ ഉണ്ടാകണമെന്ന് റിയാദ് ഗവർണർ
സയാമീസ് ഇരട്ടകൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിന് ശാസ്ത്രീയവും വൈദ്യശാസ്ത്രപരവുമായ പരിശ്രമങ്ങൾ വിനിയോഗിക്കണമെന്ന് റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ. ഈ മേഖലയിലെ ബുദ്ധിമുട്ടുകൾ മറികടക്കാൻ ദേശീയവും അന്തർദേശീയവുമായ ശ്രമങ്ങൾ തീവ്രമാക്കുകയും ആവശ്യമായ പിന്തുണയും പരിചരണവും നൽകുകയും ചെയ്യേണ്ടത് ആവശ്യമാണെന്നും റിയാദ് ആതിഥേയത്വം വഹിച്ച സയാമീസ് ഇരട്ടകളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യവേ ഗവർണർ പറഞ്ഞു. മൂന്ന് പതിറ്റാണ്ടിലേറെയായി സൗദി അറേബ്യ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി സയാമീസ് ഇരട്ടകളെ വേർപെടുത്തുന്ന പദ്ധതി വിജയകരമായി നടത്തുന്നു. ഇക്കാര്യത്തിൽ…