
അറബ് പരിസ്ഥിതികാര്യങ്ങളുടെ തലസ്ഥാനം; റിയാദ് നഗരത്തിന് പുതിയ പദവി
അറബ് മേഖലയിലെ പരിസ്ഥിതികാര്യങ്ങളുടെ തലസ്ഥാനമായി റിയാദ് നഗരത്തെ തിരഞ്ഞെടുത്തു. സൗദി അറേബ്യയുടെ അധ്യക്ഷതയിൽ ജിദ്ദയിൽ നടന്ന അറബ് രാജ്യങ്ങളിലെ പരിസ്ഥിതികാര്യ മന്ത്രിമാരുടെ കൗൺസിലിന്റെ 35ാമത് സെഷനിലാണ് രണ്ടു വർഷത്തേക്ക് ‘അറബ് പരിസ്ഥിതി തലസ്ഥാനം’ ആയി റിയാദിനെ തിരഞ്ഞെടുത്തത്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലും സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിലും റിയാദ് മുൻകൈയെടുത്ത് നടത്തുന്ന ശ്രമങ്ങൾക്കുള്ള അംഗീകാരമായാണിത്. അറബ് ലീഗിന്റെ സഹകരണത്തോടെ ഈ മാസം 13 മുതൽ 17 വരെ സൗദി പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം സംഘടിപ്പിച്ച കൗൺസിൽ യോഗത്തിൽ വിവിധ അറബ് രാജ്യങ്ങളിലെ മന്ത്രിമാരും…