വിമാനങ്ങളുടെ സമയക്രമം പാലിക്കുന്നതിലെ മികവ് ; ലോകറാങ്കിങ്ങിൽ റിയാദ് വിമാനത്താവളം ഒന്നാമത്

വിമാനങ്ങളുടെ സമയക്രമം പാലിക്കുന്നതിൽ റിയാദ് കിങ് ഖാലിദ് ഇൻറർനാഷനൽ എയർപ്പോർട്ട് ലോകത്ത് ഒന്നാം സ്ഥാനത്ത്. വ്യോമയാനം സംബന്ധിച്ച് അപഗ്രഥനം നടത്തുന്ന പ്രമുഖ ഏജൻസിയായ സിറിയം ഡിയോ ഇക്കഴിഞ്ഞ മെയ് മാസത്തെ കണക്കിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ ആഗോള റാങ്കിങ്ങിലാണ് റിയാദ് എയർപ്പോർട്ട് ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചത്. വിമാന സർവിസുകളുടെ പ്ലാനിങ്ങിന്‍റെ കാര്യക്ഷമത, വിമാനങ്ങളുടെ ഷെഡ്യൂൾ സംബന്ധിച്ച് യാത്രക്കാർക്ക് അതത് സമയങ്ങളിൽ തന്നെ കൃത്യ വിവരം നൽകുന്നത് തുടങ്ങിയ വിപുലമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റാങ്കിങ്. ഇത്തരമൊരു നേട്ടം സ്വന്തമാക്കാനായത്…

Read More

റിയാദ് വിമാനത്താവളത്തിൽ ഇ-ഗേറ്റ് സംവിധാനം പ്രവർത്തനക്ഷമമാക്കി

റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ ഇ-ഗേറ്റ് സംവിധാനം പ്രവർത്തനക്ഷമമാക്കിയതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു.ഈ സ്മാർട്ട് ഗേറ്റ് പദ്ധതിയുടെ ആദ്യ ഘട്ടമാണ് വിമാനത്താവളത്തിൽ നടപ്പിലാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലെ ഇന്റർനാഷണൽ ഡിപ്പാർച്ചർ ഹാൾ 3, 4 എന്നിവയിലാണ് സ്മാർട്ട് ഗേറ്റുകൾ പ്രവർത്തനക്ഷമമാക്കിയിരിക്കുന്നത്. تدشين أول خدمة ذاتية للجوازات على مستوى المملكة في صالة السفر الدولية رقم (3) بمطار الملك خالد…

Read More

ഇനി മുതൽ മണിക്കൂറിന് 10 റിയാൽ; റിയാദ് വിമാനത്താവളത്തിൽ പാർക്കിംഗ് ഫീസ് ഉയർത്തി

റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാർക്കിംഗ് ഫീസ് വർധിപ്പിച്ചു. മണിക്കൂറിന് അഞ്ചര റിയാലിൽ നിന്നും പത്ത് റിയാലായാണ് വർധിപ്പിച്ചത്. കൂടാതെ വിവിധ പാർക്കിംഗ് അനുബന്ധ സേവനങ്ങൾക്കുള്ള ഫീസും ഉയർത്തിയിട്ടുണ്ട്. അഞ്ചാം നമ്പർ ടെർമിനലിനോട് ഏറ്റവും അടുത്തുളള ഹ്രസ്വകാല പാർക്കിംഗിനും, അന്താരാഷ്ട്ര പാർക്കിംഗിനും മണിക്കൂറിന് 10 റിയാലും പരമാവധി പ്രതിദിനം 130 റിയാലുമാണ് പരിഷ്‌കരിച്ച പാർക്കിംഗ് ഫീസ്. എന്നാൽ അന്താരാഷ്ട്ര പാർക്കിംഗിന് 48 മണിക്കൂർ പിന്നിട്ടാൽ പിന്നീടുള്ള ദിവസങ്ങൾക്ക് പ്രതിദിനം 40 റിയാൽ തോതിൽ നൽകിയാൽ മതി….

Read More