
സർവീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിൽ റിയാദ് എയർ ; പരീക്ഷണ പറക്കലിനുള്ള ബോയിംഗ് വിമാനം റിയാദിലെത്തി
സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയർ ഈ വർഷം സർവിസ് ആരംഭിക്കുന്നതിനുള്ള തയാറെടുപ്പ് പുരോഗമിക്കുന്നു. പരിശീലനത്തിനും പരീക്ഷണ പറക്കലിനുമുള്ള ആദ്യ റിസർവ് വിമാനമായ ബോയിങ് 787-9 റിയാദിലെത്തി. ഇത് പൂർണമായി റിസർവ് വിമാനമായിരിക്കും. പതിവ് സർവിസിന് വേണ്ടി ഓർഡർ ചെയ്ത 72 ബോയിങ് 787-9 വിമാനങ്ങളിൽനിന്ന് പൂർണമായും സ്വതന്ത്രമാണ് റിസർവ് വിമാനം. ഇത് ഉടൻ പരീക്ഷണ പറക്കലിന് ഉപയോഗിക്കും. തൂവെള്ള നിറമാണ് ഇതിന്റെ പുറംബോഡിക്ക്. അതിൽ ഇൻഡിഗോ നിറത്തിലുള്ള റിയാദ് എയറിന്റെ ലോഗോ…