തിരുവനന്തപുരത്ത് കനത്ത മഴ; പലയിടങ്ങളിലും വെള്ളക്കെട്ട്

ജില്ലയില്‍ മണിക്കൂറുകളോളം നിര്‍ത്താതെ പെയ്ത മഴയില്‍ പലയിടങ്ങളിലും വെള്ളം കയറി. കനത്ത മഴയിൽ നഗരത്തിലെ ചാല മാർക്കറ്റും ബേക്കറി ജങ്ഷനും അടക്കം വെള്ളത്തിൽ മുങ്ങി. വട്ടിയൂർക്കാവ് മണ്ണാമൂലയിൽ കിള്ളിയാർ കരകവിഞ്ഞ് ഒഴുകുകയാണ്. ആമയിഴഞ്ചാന്‍ തോട് കരകവിഞ്ഞു. ചാലയിലെ കടകളില്‍ വെള്ളം കയറി. തേക്കുംമൂട്, ഗൗരീശപട്ടം മേഖലകളിലും വെള്ളം കയറി. ആളുകള്‍ വീടുകള്‍ ഒഴിയുന്ന സ്ഥിതിയാണുള്ളത്. തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനു മുന്നില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. പഴവങ്ങാടി പവര്‍ ഹൗസ് റോഡില്‍ കനത്ത വെള്ളക്കെട്ടാണ് ഉണ്ടായിരിക്കുന്നത്.  പട്ടം, കണ്ണമ്മൂല…

Read More

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം ; പുഴയിൽ രാസമാലിന്യം കലർന്നതായി കണ്ടെത്തൽ

പെരിയാർ മത്സ്യക്കുരുതിയിൽ നിർണായക കണ്ടെത്തൽ. പുഴയിൽ രാസമാലിന്യം കലർന്നതാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ കാരണം. പാതാളം ഷട്ടറിന് മുമ്പുള്ള ഫാക്ടറിയിലെ രാസമാലിന്യമാണ് പുഴയിലെത്തിയത്. വ്യവസായവകുപ്പിനും മലിനീകരണ നിയന്ത്രബോർഡിനും ഇറിഗേഷൻ വകുപ്പിന്റെ റിപ്പോർട്ടിൽ വിമർശനമുണ്ട്. മെയ് 20ന് വൈകിട്ട് 3.30നാണ് ഷട്ടറുകൾ തുറന്നത്. എന്നാൽ അന്ന് രാവിലെ എട്ടിന് തന്നെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ തുടങ്ങിയിരുന്നു. നാട്ടുകാർ ഇത് മലിനീകരണ നിയന്ത്രണ ബോർഡിനെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ല. ഫാക്ടറികളിൽനിന്ന് മാലിന്യം പുറത്തേക്ക് ഒഴുകുന്നത് പരിശോധിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ വ്യവസായ…

Read More

ബാൾട്ടിമോർ അപകടം; 2 പേരുടെ മൃതദേഹം പുഴയിൽ പിക്കപ്പിൽ കുടുങ്ങിയനിലയിൽ

യുഎസിലെ ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് പാലം തകർന്നതിനെ തുടർന്ന് പതാപ്‌സ്‌കോ നദിയിൽ വീണ് കാണാതായ ആറ് പേരിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. മെക്‌സികോ സ്വദേശി അലെജാൻഡ്രോ ഹെർനാൻഡെസ് ഫ്യൂന്റ്സ് (35), ഗ്വാട്ടിമാല സ്വദേശി ഡോറിലാൻ റോനിയൽ കാസ്റ്റ്‍ലോ കാബ്‍റ്റേ (26) എന്നിവരുടെ മൃതദേഹങ്ങളാണ് ദൗത്യസംഘം കണ്ടെത്തിയത്. നദിയിൽ ഒരു ചുവന്ന പിക്കപ്പിൽ കുടുങ്ങിക്കിടന്ന നിലയിലാണ് യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. അപകടത്തിൽ കാണാതായ മറ്റ് നാല് പേർക്കായുളള തിരച്ചിൽ അവസാനിപ്പിച്ചു. തക‌ർന്ന പാലത്തിന്റെ കോൺഗ്രീറ്റ് അവശിഷ്ടങ്ങളും മറ്റ് വാഹനങ്ങൾ…

Read More

പത്ത് വർഷത്തെ നിരോധനം നീക്കുന്നു; സംസ്ഥാനത്തെ നദികളിൽ നിന്ന് മണൽവാരാം

പത്ത് വർഷത്തെ നിരോധനത്തിന് ശേഷം സംസ്ഥാനത്തെ ന​ദികളിൽ നിന്ന് മണൽ വാരാൻ അനുമതി. റവന്യു സെക്രട്ടേറിയറ്റാണ് മണൽ വാരൽ നിരോധനം നീക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്തെ പുഴകളിൽ നിന്ന് മണൽവാരൽ മുടങ്ങിക്കിടക്കുകയായിരുന്നു. മാർച്ച് മുതൽ അനുമതി നൽകും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ് റഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ് ആക്ട് ഭേദഗതി ചെയ്താണ് മണൽവാരൽ പുനരാരംഭിക്കാനുള്ള തീരുമാനമെടുക്കുന്നത്. അതേസമയം, എല്ലാ നദികളിൽ…

Read More

കാരണം വിപ്ലവമല്ല;  റഷ്യയിലെ ഇസ്കിറ്റിംക നദി ചുവന്ന് ഒഴുകി

തെക്കൻ റഷ്യയിലെ കെമെറോവോയിലെ ഇസ്കിറ്റിംക നദി അടുത്തിടെ കടും ചുവപ്പുനിറത്തിൽ ഒഴുകി. നദിയിലെ ജലത്തിന്‍റെ നിറവ്യത്യാസം നാട്ടുകാരെ ഞെട്ടിച്ചു. സംഭവമറിഞ്ഞ് പ്രകൃതിസ്നേഹികളും എത്തി. ശാന്തമായി ഒഴുകിയിരുന്ന  ഇസ്കിറ്റിംക നദിക്ക് ഒരു സുപ്രഭാതത്തിൽ എന്തുസംഭവിച്ചുവെന്ന് അവർ വേവലാതിപ്പെട്ടു. ജലത്തിന്‍റെ മാറ്റം നാട്ടുകാരെ ഭയപ്പെടുത്തുകയും ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കകൾ ജനിപ്പിക്കുകയും ചെയ്തു.  നദിയിൽ ഇറങ്ങാൻ എല്ലാവരും ഭയപ്പെട്ടു. നദിയിലെ ജലജീവികൾ ചത്തുപൊങ്ങാൻ തുടങ്ങി. നദീതീരത്തെ സസ്യങ്ങൾ വാടാനും ക്രമേണ കരിയാനും തുടങ്ങി. ഓളങ്ങളിൽ നീന്തിത്തുടിച്ചിരുന്ന താറാവുകൾ നദിയിലേക്കിറങ്ങാതെയായി. ചുവപ്പുനദി കാണാൻ നാട്ടുകാരും…

Read More

കാറിൽ നിന്നിറങ്ങിയ യുവതി കാൽവഴുതി തോട്ടിൽ വീണു മരിച്ചു

കാറിൽ നിന്നിറങ്ങിയ യുവതി കാൽവഴുതി തോട്ടിൽ വീണു മരിച്ചു. നെടുങ്കണ്ടം സ്വദേശി ആശയാണു (26) മരിച്ചത്. നെടുങ്കണ്ടം ചക്കക്കാനത്ത് ഇന്നലെ രാത്രി ഒൻപതോടെയാണു സംഭവം. തോട്ടിലേക്കു വീണ യുവതി ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. പൊലീസും അഗ്‌നിരക്ഷാസേനയും നടത്തിയ തിരച്ചിലിനൊടുവിലാണു മൃതദേഹം കണ്ടെടുത്തത്.

Read More

പുഴയില്‍ കാണാതായ അഞ്ച് വയസുകാരി ദക്ഷയുടെ മൃതദേഹം കണ്ടെത്തി

വയനാട് പനമരം വെണ്ണിയോട് പുഴയിൽ നാല് ദിവസമായി നടത്തിയ തിരച്ചിലിനൊടുവിൽ അഞ്ചുവയസ്സുകാരി ദക്ഷയുടെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് മൃതദേഹം ലഭിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ദർശന എന്ന യുവതി അഞ്ച് വയസുള്ള കുഞ്ഞിനെയുംകൊണ്ട് പുഴയിൽ ചാടിയത്. ഉടൻതന്നെ ദർശനയെ രക്ഷപ്പെടുത്തിയെങ്കിലും അവർ വെള്ളിയാഴ്ച വൈകീട്ട് മരിച്ചിരുന്നു. ഇവർ പുഴയിൽചാടിയ സ്ഥലത്തുനിന്ന് രണ്ടുകിലോമീറ്റർ അകലെനിന്നാണ് അഞ്ച് വയസുകാരിയുടെ മൃതദേഹം ലഭിച്ചത്. വ്യാഴാഴ്ച വൈകീട്ട് 3.30-ഓടെയാണ് വെണ്ണിയോട് ജെൻസ്ട്രീറ്റ് അനന്തഗിരി ഓംപ്രകാശിന്റെ ഭാര്യ ദർശന (32) ദക്ഷയെയുംകൂട്ടി പുഴയിൽച്ചാടിയത്. ദർശനയെ…

Read More