പമ്പാ നദിയിൽ ഇറങ്ങുന്നതിന് തീർഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ്

പമ്പാ നദിയിൽ ഇറങ്ങുന്നതിന് ശബരിമല തീർഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ് വരുത്തി. ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിൽ മാറ്റം വന്നതിനെ തുടർന്നാണു തീരുമാനം. പമ്പാ നദിയിൽ അടിയൊഴുക്കുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് കുട്ടികളും മുതിർന്നവരും ശ്രദ്ധിക്കണമെന്നു നിർദേശമുണ്ട്. ഇരുകരകളിലും ദേശീയ ദുരന്തനിവാരണ സേന, അഗ്നിരക്ഷാസേന, പൊലീസ് എന്നിവരെ നിയോഗിച്ചു. പമ്പയിലെ ജലനിരപ്പ് 24 മണിക്കൂറും ഇറിഗേഷൻ വകുപ്പ് നിരീക്ഷിക്കും. ഇന്നലെ വൈകിട്ടും സന്നിധാനത്ത് ശക്തമായ മഴ പെയ്തു. മഴയുടെ അളവ് അറിയുന്നതിനായി സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മഴ മാപിനികളൊരുക്കിയിട്ടുണ്ട്. ഉൾവനത്തിലെ മഴയുടെ…

Read More

ഷിരൂരിൽ ഗംഗാവലി പുഴയിൽ കണ്ടെത്തിയ അസ്ഥി മനുഷ്യൻ്റേതല്ല: പ്രചാരണം തെറ്റെന്ന് കളക്ടർ

ഷിരൂരിൽ ഗംഗാവലി പുഴയിൽ നിന്ന് ഇന്നലെ കണ്ടെത്തിയ അസ്ഥിയുടെ പരിശോധനാ ഫലം വന്നു. അസ്ഥി മനുഷ്യൻ്റേതല്ല, പശുവിൻ്റേതെന്നാണ് മംഗളുരുവിലെ എഫ്എസ്എൽ ലാബ് സ്ഥിരീകരിച്ചെന്ന് ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ അറിയിച്ചു. അസ്ഥി മനുഷ്യൻ്റേതെന്ന നിലയിൽ നടക്കുന്ന പ്രചാരണം തെറ്റെന്നും കളക്ടർ വ്യക്തമാക്കി. അർജുൻ അടക്കം മൂന്ന് പേർക്കായി ഷിരൂരിലെ മണ്ണിടിച്ചിൽ മേഖലയിൽ നടക്കുന്ന തെരച്ചിലിനിടെയാണ് ഇന്നലെ അസ്ഥി കണ്ടെത്തിയത്. ഗംഗാവലി  പുഴയോരത്ത് നിന്നാണ് രാത്രിയോടെ അസ്ഥി കണ്ടെത്തിയത്. മനുഷ്യന്‍റെ അസ്ഥിയാണെന്ന് സംശയം ഉയർന്നെങ്കിലും വിശദമായ പരിശോധനക്കായി ഫോറൻസിക്…

Read More

വയനാട് ചൂരൽമലയിൽ കനത്ത മഴ ; പുഴയിൽ ഒഴുക്കിൽ പെട്ട പശുവിനെ രക്ഷപ്പെടുത്തി

വയനാട് ചൂരൽമലയിൽ കഴിഞ്ഞ രണ്ട് മണിക്കൂറായി കനത്ത മഴ തുടരുകയാണ്. പുഴയിൽ ഒഴുക്ക് വർധിച്ചതോടെ പശുക്കൾ പുഴയിൽ കുടുങ്ങി. ബെയ്ലി പാലത്തിന് സമീപം ആ​ദ്യം നിർമിച്ച നടപ്പാലം പൂർണമായും തകർന്നു. ആദ്യം ഒഴുക്കിൽപ്പെട്ട ഒരു കിടാവ് കരയ്ക്ക് കയറിയിരുന്നു. മറ്റൊരു പശുവിനെ അതിസാ​ഹസികമായാണ് അ​ഗ്നിശമനസേനയും സിവിൽ ഡിഫൻസും പൊലീസ് ഉദ്യോ​ഗസ്ഥരും രക്ഷപ്പെടുത്തിയത്. 15 മിനിറ്റിലധികം നേരം പശു പുഴയിൽ കുടുങ്ങി. പശുവിന് എന്തെങ്കിലും പരിക്ക് സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ്.

Read More

അർജുന് വേണ്ടിയുള്ള തെരച്ചിൽ ; ഈശ്വർ മാൽപെ പുഴയിൽ ഇറങ്ങി

കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ പുനരാരംഭിച്ചു. കാർവാർ എം.എൽ.എയുടെ നിർദേശപ്രകാരം ഈശ്വർ മൽപെ ഗംഗാവലിയിൽ ഇറങ്ങി. നദിയിലെ ഒഴുക്ക് സാധാരണ നിലയിലായിട്ടും തിരച്ചിൽ ആരംഭിക്കാത്തതിൽ ജില്ലാ ഭരണകൂടത്തെ വിമർശിച്ച് എകെഎം അഷ്റഫ് എം.എൽ.എ രംഗത്തെത്തിയിരുന്നു. അർജുന്റെ കുടുംബത്തോടൊപ്പം കലക്ടറെ കാണുമെന്നും എ.കെ.എം അഷ്റഫ് പറഞ്ഞു.

Read More

അര്‍ജുൻ മിഷൻ; അനുകൂല കാലാവസ്ഥയാണെങ്കില്‍ മാത്രം ഇന്ന് നദിയില്‍ പരിശോധന

മണ്ണിടിച്ചില്‍ ഉണ്ടായ ഷിരൂരില്‍ പൂർണമായും അനുകൂല കാലാവസ്ഥയാണെങ്കില്‍ മാത്രം നദിയില്‍ ഇന്ന് പരിശോധന നടത്തും. വരുന്ന 21 ദിവസം മഴ പ്രവചിച്ചത്തിനാലാണ് കാല്‍വസ്ഥ അനുകൂലമായല്‍ മാത്രം തെരച്ചില്‍ നടത്താനുള്ള നീക്കം. അതേസമയം, തൃശൂരിലെ ഡ്രഡ്ജിങ് യന്ത്രത്തിന്റെ ഓപ്പറേറ്റർ ഉടൻ ഷിരൂരില്‍ എത്തും. സ്ഥലത്ത് ഡ്രഡ്ജിങ്ങ് യന്ത്രം അനുയോജ്യമാണോ എന്ന് പരിശോധിക്കും. മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ട ദേശീയപാത ഇന്ന് തുറന്നുകൊടുത്തേക്കും.  അർജനായുള്ള തെരച്ചില്‍ നിർത്തരുതെന്ന് അർജുൻ്റെ കുടുംബം ഇന്നലെ പ്രതികരിച്ചിരുന്നു. ഒരു കാരണവശാലും തെരച്ചില്‍ നിർത്തരുതെന്ന് അർജുന്റെ സഹോദരി…

Read More

പരിശോധനയിൽ പുതിയ സിഗ്നൽ കിട്ടി; അർജുന്റെ ട്രക്കിന് സമാനമായതെന്ന് നിഗമനം

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുളള തിരച്ചിലിൽ കാണാതായ ട്രക്കിന്റെ നിർണായക സിഗ്നൽ കിട്ടി. ഐബോഡ് ഡ്രോൺ പരിശോധനയിലാണ് നദിയിലെ മൺകൂനയ്ക്ക് അരികിൽ നിന്നും സിഗ്നൽ ലഭിച്ചത്. അർജുന്റെ ട്രക്ക് തന്നെയെന്നാണ് നിഗമനം. നേരത്തെ നദിയിൽ നിന്നും മൂന്ന് സിഗ്നലുകൾ ലഭിച്ചിരുന്നു. ട്രക്കിന്റേയും മണ്ണിടിച്ചിലിൽ ഒലിച്ച് പോയ ടവറിന്റെയും സിഗ്നലുകളാകാമെന്നാണ് നേരത്തെയുണ്ടായിരുന്ന നിഗമനം. 60 മീറ്റർ മാറി അഞ്ച് മീറ്റർ താഴ്ചയിലാണ് ട്രക്കിന്റേതെന്ന് കരുതുന്ന സിഗ്നൽ ലഭിച്ചത്. ട്രക്കും ക്യാബിനും വേർപെട്ടിട്ടില്ല. എന്നാൽ കനത്ത മഴ തുടരുന്ന…

Read More

അർജുന് വേണ്ടി ഇന്നും ഗംഗാവലി നദിയിൽ തെരച്ചിൽ തുടരും; ലോഹഭാഗങ്ങൾ ഉണ്ടെന്ന് സോണാർ സിഗ്നൽ കിട്ടി

ഷിരൂരിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവ‍ർ കോഴിക്കോട് സ്വദേശി അർജുന് വേണ്ടി ഇന്നും ഗംഗാവലി നദിയിൽ തെരച്ചിൽ തുടരും. ലോഹഭാഗങ്ങൾ ഉണ്ടെന്ന് സോണാർ സിഗ്നൽ കിട്ടിയ ഭാഗത്ത് ആധുനിക ഉപകരണം ഉപയോഗിച്ചുള്ള പരിശോധന നടക്കും. മുൻ സൈനിക ഉദ്യോഗസ്ഥൻ എം ഇന്ദ്രബാലനും ദൗത്യത്തിന്റെ ഭാഗമാകും. കര, നാവിക സേനകൾ ചേര്‍ന്ന് തെരച്ചിൽ നടത്തും. നദിക്കരയിൽ നിന്ന് 40 മീറ്റർ അകലെയാണ് സോണാർ സിഗ്നൽ ലഭിച്ചത്. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം ഇതെന്നാണ് സൈന്യം കരുതുന്നത്….

Read More

നാലുപേർ പുഴയിൽ വീണെന്ന ലോക്കോ പൈലറ്റിൻറെ മൊഴി; തെരച്ചിൽ ആരംഭിച്ച് പൊലീസ്

ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള റെയിൽവെ പാലത്തിലൂടെ നടന്നുപോകുകയായിരുന്ന നാലു പേർക്ക് അപകടം സംഭവിച്ചതായി ലോക്കോ പൈലറ്റിൻറെ മൊഴിയുടെ അടിസ്ഥാനത്തിൽ പുഴയിൽ തെരച്ചിൽ തുടങ്ങി. ഒരാളെ ട്രയിൻ തട്ടുകയും മറ്റ് മൂന്നുപേർ പുഴയിൽ ചാടുകയും ചെയ്തതായാണ് ലോക്കോ പൈലറ്റ് പൊലീസിനെ അറിയിച്ചത്. ഇന്നലെ അർധരാത്രിക്കുശേഷം ഇതിലൂടെ കടന്നുപോയ ട്രെയിനിലെ ലോക്കോ പൈറ്റാണ് ഈ വിവരം പൊലീസിന് കൈമാറിയത്. എന്നാൽ, പൊലീസും ഫയർ ഫോഴ്സും നടത്തിയ തെരച്ചിലിൽ യാതൊന്നും കണ്ടെത്താനായില്ല. ട്രാക്കിലോ സമീപത്തോ ട്രെയിൻ തട്ടിയെന്ന് പറയുന്നയാളെ കണ്ടെത്താനായിട്ടില്ല. ലോക്കോ…

Read More

കണ്ണൂർ ഇരിട്ടി പുഴയിൽ കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിനിയുടേയും മൃതദേഹം കണ്ടെത്തി

കണ്ണൂര്‍ ഇരിട്ടി പുഴയിൽ കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി. അഞ്ചരക്കണ്ടി സ്വദേശി സൂര്യയുടെ മൃതദേഹമാണ് കിട്ടിയത്. ഒഴുക്കിൽപ്പെട്ട സ്ഥലത്ത് നിന്ന് മുന്നൂറ്‌ മീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ എടയന്നൂർ സ്വദേശി ഷഹർബാനയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. സ്കൂൾ ഡൈവിങ് സംഘത്തിന്‍റെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് പുഴയിൽ നിന്ന് മൃതദേഹങ്ങൾ കിട്ടിയത്. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് ഇരുവരും പുഴയിൽ ഒഴുക്കിൽ പെട്ടത്. പൂവത്തെ കൂട്ടുകാരിയുടെ വീട്ടിലെത്തിയ ഷഹർബാനയും സൂര്യയും പുഴയിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഇരിക്കൂറിലെ…

Read More

ആനകൾക്കു നീന്താനറിയാമോ?; 100ലേറെ ആനകൾ കൂട്ടമായി ബ്രഹ്‌മപുത്ര നദി മുറിച്ചുകടക്കുന്നതു കാണൂ…

വെല്ലുവിളികളെ, ഐക്യത്തോടെ ധീരമായി നേരിടുന്ന ആനക്കൂട്ടത്തിന്റ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വൈറൽ. ആനകൾക്കു നീന്താനറിയമോ എന്നു സംശയമുള്ളവർ നിറഞ്ഞൊഴുകുന്ന ബ്രഹ്‌മപുത്ര നദി നീന്തിക്കയറുന്ന ആനക്കൂട്ടത്തെ കാണുമ്പോൾ തീർച്ചയായും അദ്ഭുതപ്പെടും! പ്രകൃതിദത്തമായ കഴിവിന്റെ അതിശയകരമായ പ്രകടനമായിരുന്നു ലാൻഡ്സ്‌കേപ് ഫോട്ടോഗ്രാഫർ സച്ചിൻ ഭരാലി ബ്രഹ്‌മപുത്ര നദിയിൽ കണ്ടത്. അദ്ദേഹം ആ ദൃശ്യങ്ങൾ പകർത്തി. ഭരാലി പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. അസം ജോർഹട്ട് ജില്ലയിലെ നിമതിഘട്ടിൽ ബ്രഹ്‌മപുത്ര നദിയിലാണ് ആനക്കൂട്ടത്തിന്റെ നീരാട്ട് അരങ്ങേറിയത്. 100ലേറെ ആനകളാണ്…

Read More