ഐപിഎൽ ; ചെന്നൈ നായക സ്ഥാനത്ത് ഇത്തവണ ധോണി ഇല്ല, ടീമിനെ ഋതുരാജ് നയിക്കും

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നയിക്കാന്‍ ഇത്തവണ എം എസ് ധോണിയില്ല. യുവതാരം ഋതുരാജ് ഗെയ്ക്‌വാദ് ആണ് സീസണില്‍ ചെന്നൈയെ നയിക്കുക. ഇത് രണ്ടാം തവണയാണ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നായകസ്ഥാനം കൈമാറുന്നത്. 2022ല്‍ രവീന്ദ്ര ജഡേജക്ക് ക്യാപ്റ്റന്‍ സ്ഥാനം കൈമാറിയിരുന്നെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ തുടര്‍ തോല്‍വികളെ തുടർന്ന് സീസണിടയില്‍ വീണ്ടും ധോണി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. പിന്നീട് കഴിഞ്ഞ സീസണില്‍ പരിക്ക് വലച്ചിട്ടും ചെന്നൈയെ നയിച്ചിറങ്ങിയ ധോണി അവര്‍ക്ക് അഞ്ചാം ഐപിഎല്‍ കിരീടവും…

Read More