
ഇന്ത്യ- അയർലൻഡ് മൂന്നാം ട്വന്റി-20 നാളെ; സഞ്ജുവിനും ബുമ്രയ്ക്കും വിശ്രമം, ഗെയ്ക്വാദ് നായകനായേക്കും
അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര തൂത്തുവാരാന്‍ ഇന്ത്യന്‍ ടീം നാളെ മൂന്നാം ടി20 മത്സരത്തിനിറങ്ങും. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയതിനാല്‍ മൂന്നാം മത്സരത്തില്‍ ഇന്ത്യ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നേക്കുമെന്നാണ് കരുതുന്നത്. ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്ര നാളെ വിശ്രമമെടുത്താല്‍ ഏഷ്യന്‍ ഗെയിംസിനുള്ള ടീമിന്‍റെ നായകനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വൈസ് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് നാളെ ടീമിനെ നയിക്കും. രണ്ടാം മത്സരത്തില്‍ ഋതുരാജ് അര്‍ധസെഞ്ചുറിയുമായി തിളങ്ങിയിരുന്നു. പരമ്പരയില്‍ ഇതുവരെ അവസരം ലഭിക്കാതിരുന്ന താരങ്ങളെ പരീക്ഷിക്കാന്‍ തീരുമാനിച്ചാല്‍ മലയാളി…