
സാഹിത്യ ഇതിഹാസം എംടിക്ക് വിട; സംസ്കാരച്ചടങ്ങുകൾ പൂർത്തിയായി
മലയാളത്തിന്റെ സ്വന്തം കഥാകാരൻ എംടി വാസുദേവൻ നായർക്ക് വിട. സ്മൃതിപഥം ശ്‌മശാനത്തിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികൾ നൽകിയ ശേഷമായിരുന്നു സംസ്‌കാരം. എംടിയുടെ സഹോദരന്റെ മകൻ ടി സതീശനാണ് ചടങ്ങുകൾ നിർവ്വഹിച്ചത്. ചടങ്ങിൽ മന്ത്രിമാരായ എ കെ ശശീന്ദ്രൻ, മുഹമ്മദ് റിയാസ്, എം ബി രാജേഷ്, കടന്നപ്പളളി രാമചന്ദ്രൻ, കോഴിക്കോട് എം പി എം കെ രാഘവൻ, വടകര എം പി ഷാഫി പറമ്പിൽ, സംവിധായകൻ ലോൽ ജോസ്, കോഴിക്കോട് മേയർ ബീന ഫിലിപ്പ് എന്നിവരും എത്തിച്ചേർന്നു….