ബ്രിട്ടനിൽ പാർലമെന്റ് പിരിച്ച് വിട്ട് പ്രധാനമന്ത്രി റിഷി സുനക് ; തെരഞ്ഞെടുപ്പ് ജൂലൈ 4ന്

ബ്രിട്ടനിൽ തെരഞ്ഞെടുപ്പ് ജൂലൈ 4ന്. ഇന്നലെ വൈകീട്ടോടെയായിരുന്നു പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ടുള്ള റിഷി സുനകിന്റെ അപ്രതീക്ഷിത നീക്കം. ‘ഇനി ബ്രിട്ടന് തന്റെ ഭാവി തീരുമാനിക്കുള്ള സമയമാണ്’- ഡൗണിംഗ് സ്ട്രീറ്റിലുള്ള ഓഫിസിന് മുന്നിൽ നിന്ന് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചുകൊണ്ട് സുനക് പറഞ്ഞതിങ്ങനെ. ഭരണകാലത്തെ നേട്ടങ്ങൾ എണ്ണി പറഞ്ഞ സുനക്, കൊവിഡ് കാലത്ത് വ്യവസായങ്ങളെ അതിജീവിക്കാൻ സഹായിച്ച ഫർലോ സ്‌കീമിനെ കുറിച്ച് എടുത്ത് പറഞ്ഞു. ഇന്ന് ചേർന്ന ക്യാബിനറ്റ് യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. വിദേശ സെക്രട്ടറി…

Read More

ആളുകൾക്ക് ഇഷ്ടമുള്ള ലിംഗസ്വത്വം തിരഞ്ഞെടുക്കാമെന്ന അബദ്ധധാരണ: ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്

പുരുഷനെ പുരുഷനായും സ്ത്രീയെ സ്ത്രീയായും മാത്രമേ കാണാനാകൂ എന്നും അതു സാമാന്യ ബോധമാണെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്. ആളുകൾക്ക് അവർക്ക് ഇഷ്ടമുള്ള ലിംഗസ്വത്വം തിരഞ്ഞെടുക്കാനാവില്ലെന്നു സുനക് പറഞ്ഞു. കൺസർവേഷൻ പാർട്ടി സമ്മേളനത്തിന്റെ സമാപന ചടങ്ങിലെ പ്രസംഗത്തിലായിരുന്നു ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ പരാമർശം.  ‘ആളുകൾക്ക് ഇഷ്ടമുള്ള ലിംഗസ്വത്വം തിരഞ്ഞെടുക്കാമെന്ന അബദ്ധധാരണയിൽ നാം വിശ്വസിക്കരുത്. അതു സാധ്യമല്ല. ഒരു പുരുഷൻ പുരുഷനും, സ്ത്രീ സ്ത്രീയുമാണ്. അതു സാമാന്യ ബോധമാണ്. കഠിനാധ്വാനികളായ മഹാഭൂരിപക്ഷം ജനങ്ങളും ഇക്കാര്യം അംഗീകരിക്കുന്നുണ്ട്. ബന്ധങ്ങളെക്കുറിച്ച് കുട്ടികൾ സ്കൂളിൽ പഠിക്കുന്നത് എന്താണെന്നു രക്ഷിതാക്കൾ…

Read More

ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ഡൊമിനിക് റാബ് രാജിവെച്ചു; മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പരാതിക്ക് പിന്നാലെയാണ് രാജി

ജീവനക്കാരോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ കുറ്റക്കാരനെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് ബ്രിട്ടിഷ് ഉപപ്രധാനമന്ത്രി ഡൊമിനിക് റാബ് രാജിവച്ചു. ട്വിറ്ററിലൂടെയാണ് രാജിക്കാര്യം ഡൊമിനിക് റാബ് പുറത്തുവിട്ടത്. ഋഷി സുനക് അധികാരമേറ്റ ശേഷം ഇതു മൂന്നാമത്തെ പ്രമുഖനാണ് രാജിവയ്ക്കുന്നത്. റാബില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും എന്നാല്‍ അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകളനുസരിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നുമായിരുന്നു ഋഷി സുനക് നേരത്തെ വ്യക്തമാക്കിയിരുന്നത്. റാബിനെതിരെയുള്ള പരാതി അന്വേഷിക്കാൻ നവംബറിൽ മുതിർന്ന അഭിഭാഷകനായ ആദം ടോളിയെ സുനക് നിയോഗിച്ചിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ടോളി അന്വേഷണ റിപ്പോർട്ട് സുനകിന് കൈമാറിയത്. അന്വേഷണ…

Read More

‘ഇന്ത്യ ദ മോദി ക്വസ്റ്റ്യന്‍’ ഡോക്യൂമെന്ററി: വിശദീകരണവുമായി ബിബിസി

പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍’ ഡോക്യുമെന്റെറിയില്‍ വിശദീകരണവുമായി ബിബിസി. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള വിവാദ വിഷയങ്ങളില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയരുന്നുവെന്നും എന്നാല്‍ ഇന്ത്യ പ്രതികരിച്ചില്ലെന്നും ബിബിസി വ്യക്തമാക്കി. അതേസമയം ഡോക്യൂമെന്ററിയിലൂടെ ബിബിസിയുടെ കൊളോണിയല്‍ മനോനിലയാണ് വ്യക്തമാകുന്നതെന്ന് വിദേശകാര്യമന്ത്രാലം വ്യക്തമാക്കി. ബ്രിട്ടിഷ് പ്രധാനമന്ത്രിയും നരേന്ദ്രമോദിക്ക് പ്രതിരോധവുമായി രംഗത്തെത്തി.ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള വിവാദ വിഷയങ്ങളില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയരുന്നുവെന്ന് വ്യക്തമാക്കിയ ബിബിസി, ഡോക്യുമെന്ററിയില്‍ ബിജെപി നേതാക്കളുടെ അഭിപ്രായം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിശദീകരിച്ചു. എന്നാല്‍ ബിബിസിയുടെ ‘ഇന്ത്യ ദി മോദി…

Read More

ഋഷി സുനക് ഇനി ബ്രിട്ടന്റെ പ്രധാനമന്ത്രി

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനക് അധികാരമേറ്റു. സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ലിസ് ട്രസ് രാജി സമർപ്പിച്ചതിന് പിന്നാലെ, ചാൾസ് മൂന്നാമൻ രാജാവ് സുനകിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിയമിച്ചുകൊണ്ടുള്ള ഉത്തരവിറക്കി. ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനും വെള്ളക്കാരനല്ലാത്ത ആദ്യത്തെയാളുമാണ് സുനക്. സാമ്പത്തിക സ്ഥിരത ഉറപ്പാക്കലാണ് തന്റെ പ്രഥമ ലക്ഷ്യമെന്ന് 42കാരനായ ഋഷി നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ലിസ് ട്രസ് രാവിലെ 10.15ന് ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയിൽ വിടവാങ്ങൽ പ്രസംഗം നടത്തി. ബക്കിങ്ങാം…

Read More