
ടീമിൽ തിരിച്ചെത്താമെന്ന പ്രതീക്ഷകൾ അവസാനിച്ചു; ഇന്ത്യൻ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓള്‍ റൗണ്ടര്‍ റിഷി ധവാന്‍
വിജയ് ഹസാരെ ട്രോഫി ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചതിന് പിന്നാലെ ഇന്ത്യൻ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓള്‍ റൗണ്ടര്‍ റിഷി ധവാന്‍. വിജയ് ഹസാരെ ട്രോഫിയില്‍ ഹരിയാനക്ക് വേണ്ടിയാണ് 34കാരനായ റിഷി ധവാന്‍ അവസാനം കളിച്ചത്. 2016ല്‍ ഇന്ത്യക്കായി മൂന്ന് ഏകദിനങ്ങളിലും ഒരു ടി20യിലും കളിച്ചിട്ടുള്ള റിഷി ധവാന് പിന്നീട് ഇന്ത്യൻ ടീമിലെത്താനായില്ല. 2016ല്‍ ഓസ്ട്രേലിയക്കെതിരെ ആയിരുന്നു റിഷി ധവാന്‍റെ ഏകദിന അരങ്ങേറ്റം. അതേവര്‍ഷം സിംബാബ്‌വെക്കെതിരെ ആയിരുന്നു കരിയറിലെ ഏക രാജ്യാന്തര ടി20 മത്സരം….