
ടെസ്റ്റ് റാങ്കിങില്‍ കോലിയെ പിന്തള്ളി ഋഷഭ് പന്ത്; ബൗളിങ്ങില്‍ ഒന്നാമത് ബുംറ തന്നെ
ഐസിസി ടെസ്റ്റ് റാങ്കിങില്‍ സൂപ്പര്‍താരം വിരാട് കോലിയെ മറികടന്ന് ഇന്ത്യന്‍ താരം ഋഷഭ് പന്ത്. വിരാട് കോലിയെ ടെസ്റ്റ് റാങ്കിങില്‍ പിന്തള്ളികൊണ്ട് ഋഷഭ് പന്ത് ആറാം സ്ഥാനത്തെത്തി. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലെ മികച്ച പ്രകടനമാണ് പന്തിന് ആറാമതെത്തിച്ചത്. പട്ടികയിലെ ആദ്യപത്ത് താരങ്ങളില്‍ നാലാമതാണ് ഇന്ത്യന്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്‌വാള്‍. പട്ടികയില്‍ എട്ടാം സ്ഥാനത്താണ് കോലി. ആദ്യ ഇരുപതില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഇടം പിടിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് താരം ജോ റൂട്ടാണ്…