കേരളത്തിൽ ഇന്നലെ 111 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു: ഒരു മരണം

സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വര്‍ധന. ഇന്നലെ മാത്രം 111 അധിക കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. ഒരു മരണവും കോവിഡ് രോഗബാധ മൂലം കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ രാജ്യത്ത് ആകെ സ്ഥിരീകരിച്ചത് 122 കേസുകളായിരുന്നു. ആക്ടീവ് കേസുകൾ രാജ്യത്ത് 1828 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ കേരളത്തിൽ മാത്രം 1634 കേസുകളുണ്ട്. തമിഴ്നാട്ടിൽ ഇന്നലെ 15 കേസുകളാണ് അധികമായി റിപ്പോർട്ട് ചെയ്തത്. കര്‍ണാടകത്തിൽ 60  കേസുകളാണ് ആക്ടീവായുള്ളത്. ഇതിൽ രണ്ട് കേസുകളാണ് ഇന്നലെ…

Read More

കേരളത്തിൽ എട്ടു ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; നിർദേശങ്ങൾ കർശനമായി പാലിക്കണം

ഇന്നും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 34 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. * പൊതുജനങ്ങള്‍ പകൽ പതിനൊന്ന് മുതൽ മൂന്ന് വരെയുള്ള സമയത്ത് നേരിട്ട്…

Read More

വിവാദ ബിൽ നിയമമായി; ഫ്രാൻസിൽ പെൻഷൻ പ്രായം 64

ഫ്രാൻസിൽ തൊഴിലാളി യൂണിയനുകളുടെ മാസങ്ങളായി തുടരുന്ന പ്രക്ഷോഭം അവഗണിച്ച് സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 64 വയസ്സാക്കുന്ന വിവാദ ബില്ലിൽ പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഒപ്പുവച്ചു. പെൻഷൻ പ്രായം 62ൽ നിന്ന് 64 ആക്കാനുള്ള ബില്ലിനു ഭരണഘടനാ കൗൺസിൽ വെള്ളിയാഴ്ച അനുമതി നൽകിയിരുന്നു. സെപ്റ്റംബർ ഒന്നിനു നിയമം പ്രാബല്യത്തിലാകും. ബില്ലിനെതിരെ രാജ്യത്തുടനീളം മാസങ്ങളായി നടന്നുവരുന്ന പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനാണു പ്രമുഖ തൊഴിലാളി യൂണിയനുകളുടെ തീരുമാനം. ലോക തൊഴിലാളിദിനമായ മേയ് ഒന്നിനു രാജ്യമൊട്ടാകെ സംഘടിപ്പിക്കുന്ന പ്രതിഷേധ മാർച്ചിൽ അണിനിരക്കാൻ…

Read More

സംസ്ഥാനത്ത് ഇന്ന് മുതൽ ജീവിതച്ചെലവേറും;ബജറ്റിലെ നിര്‍ദേശത്തെ തുടര്‍ന്നുള്ള നിരക്ക് വര്‍ധന നിലവില്‍ വന്നു

സംസ്ഥാനത്ത് ഇന്ന് മുതൽ ജീവിതച്ചെലവേറും. ബജറ്റിലെ നിര്‍ദേശത്തെ തുടര്‍ന്നുള്ള നിരക്ക് വര്‍ധന നിലവില്‍ വന്നു. പെട്രോളിനും ഡീസലിനും ഇന്ന് മുതൽ 2 രൂപ അധികം നൽകണം. ക്ഷേമെ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച 2 രൂപ സെസാണ് നിലവിൽ വന്നത്. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വര്‍ദ്ധനയും പ്രാബല്യത്തിൽ വരും. മദ്യത്തിന്‍റെ വിലയും ഇന്ന് മുതലാണ് കൂടുന്നത്. മദ്യവിലയിൽ പത്ത് രൂപയുടെ വരെ വ്യത്യാസം ഉണ്ടാകും. പ്രതിപക്ഷത്തിന്‍റെ കടുത്ത പ്രതിഷേധത്തിനിടെയാണ് ബജറ്റ് നിർദ്ദേശങ്ങൾ നിലവിൽ…

Read More