ഗുജറാത്ത് കലാപം; ഇരകള്‍ക്ക് വേണ്ടി പോരാടിയ അതിജീവിത സാകിയ ജാഫ്രി അന്തരിച്ചു

ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് വേണ്ടി പോരാടിയ അതിജീവിത സാകിയ ജാഫ്രി അന്തരിച്ചു. 86 വയസായിരുന്നു. ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇസ്ഹാൻ ജാഫ്രിയുടെ ഭാര്യയാണ് സാകിയ ജാഫ്രി. വാര്‍ധക്യസഹജമായ ആസുഖങ്ങളെ തുടര്‍ന്ന് ശനിയാഴ്ച അഹമ്മദാബാദിൽവെച്ചായിരുന്നു അന്ത്യം. 002 ഫെബ്രുവരി 27ന് നടന്ന ഗോധ്ര ട്രെയിൻ കത്തിക്കൽ സംഭവത്തെതുടര്‍ന്നുണ്ടായ ഗുൽബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയെ അതിജീവിച്ചയാളാണ് സാകിയ ജാഫ്രി. ഗുൽബര്‍ഗ് സൊസൈറ്റിയിൽ നടന്ന കലാപത്തിലാണ് എഹ്സാൻ ജാഫ്രി കൊല്ലപ്പെട്ടത്. കലാപത്തെതുടര്‍ന്ന് 2006 മുതൽ ഗുജറാത്ത് സര്‍ക്കാരിനെതിരെ ദീര്‍ഘകാലം നിയമപോരാട്ടം…

Read More

ബംഗ്ലദേശിലെ കലാപം ; പിന്നിൽ അമേരിക്കയെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാതിരിക്കാനാണ് താൻ രാജി വെച്ചതെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. സെൻ്റ് മാർട്ടിൻ ദ്വീപിൻ്റെ പരമാധികാരം യുഎസിന് നൽകിയിരുന്നെങ്കിൽ തനിക്ക് അധികാരത്തിൽ തുടരാമായിരുന്നു. ബംഗാൾ ഉൾക്കടലിലും സ്വാധീനമുറപ്പിക്കാൻ അനുവദിച്ചില്ല. രാജിക്ക് മുൻപ് രാജ്യത്തെ അഭിസംബോധന ചെയ്യാൻ തയ്യാറാക്കിയ പ്രസംഗത്തിലായിരുന്നു ഷെയ്ഖ് ഹസീന ഇക്കാര്യങ്ങൾ വിശദമാക്കിയത്. ബംഗ്ലാദേശില്‍ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ രാജ്യം വിട്ട ഷെയ്ഖ് ഹസീന ആദ്യമായി പ്രതികരിക്കുകയായിരുന്നു. തൻ്റെ രാജ്യത്ത് ആഭ്യന്തരയുദ്ധത്തിന് സമാനമായ സാഹചര്യം സൃഷ്‍ടിച്ചതിന്‍റെ ഉത്തരവാദി അമേരിക്കയാണെന്ന് ഹസീന ആരോപിച്ചു. ബംഗാൾ…

Read More

ഹരിയാന നൂഹിലെ കലാപം; കോൺഗ്രസ് എംഎൽഎയ്ക്കെതിരെ യുഎപിഎ ചുമത്തി

ഹരിയാനയിലെ നൂഹിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എം.എൽ.എ മമൻ ഖാനെതിരെ ഹരിയാന പോലീസ് യുഎപിഎ പ്രകാരം കേസെടുത്തു. ഭരണകൂടവും ഹിന്ദുത്വ തീവ്രവാദികളും ചേർന്നു നടത്തിയ വംശഹത്യയാ​ണ് ആറ് പേരുടെ മരണത്തിനിടയാക്കിയതെന്നായിരുന്നു സി.എ.എസ്.ആറിന്റെ വസ്തുതാന്വേഷണ റിപ്പോർട്ട്. കഴിഞ്ഞ വർഷം ജൂലൈ 31 ന് വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും നടത്തിയ യാത്രയെ തുടർന്ന് നുഹിലും സമീപ പ്രദേശങ്ങളിലും പൊട്ടിപ്പുറപ്പെട്ട വർഗീയ സംഘർഷങ്ങളിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്. അതിനിടയിലാണ് യു.എ.പി.യി​ലെ സെക്ഷൻ 3, 10, 11 എന്നിവ പ്രകാരം കോൺഗ്രസ്…

Read More

മണിപ്പൂരില്‍ കലാപം രൂക്ഷം: സംഘര്‍ഷത്തില്‍ പരിക്കേറ്റ പൊലീസുകാരന്‍ മരിച്ചു

മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു. ചെക്ക്ക്കോണ്‍ മേഖലയില്‍ വീടുകള്‍ തീയിട്ടു. ക്വക്തയില്‍ രാത്രിയിലും വെടിവെപ്പ് ഉണ്ടായി. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ പരിക്കേറ്റ ഒരു പൊലീസുകാരൻ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഇംഫാല്‍ വെസ്റ്റില്‍ ആയുധങ്ങള്‍ കൊള്ളയടിക്കാൻ ശ്രമിച്ച നാല് പേര്‍ അറസ്റ്റിലായി. കേന്ദ്ര മന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. മണിപ്പൂരിലെ കൂട്ട ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് 5 പൊലീസുകാര്‍ക്ക് കൂടി സസ്പെൻഷൻ. നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടുന്നതിലെ കാലതാമസത്തിനെതിരെ സര്‍ക്കാരിനെ ബഹിഷ്ക്കരിക്കാൻ മെയ് തെയ്…

Read More

മണിപ്പുരിൽ വീണ്ടും സംഘർഷം; കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി ജനം തെരുവിൽ

മണിപ്പുരിൽ വീണ്ടും വൻ സംഘർഷം. ഇംഫാലിൽ ബി.ജെ.പി. ഓഫീസിനു മുന്നിൽ തടിച്ചു കൂടിയ ജനങ്ങളെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഏറ്റുമുട്ടലിൽ വെടിയേറ്റു മരിച്ചയാളുടെ മൃതദേഹവുമായി ജനം തെരുവിലിറങ്ങി പ്രതിഷേധിച്ചു. കഴിഞ്ഞ ഒരാഴ്ചയായി മണിപ്പുരിലെ ഇംഫാൽ ഉൾപ്പടെയുള്ള മേഖലകളിൽ സംഘർഷാവസ്ഥയുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് പുലർച്ചെ ഇംഫാലിന് സമീപം ഏറ്റുമുട്ടലുണ്ടായി ഒരാൾ കൊല്ലപ്പെടുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സമാധാനം പുനഃസ്ഥാപിക്കാൻ സംസ്ഥാന സർക്കാരിന്റെയോ കേന്ദ്രസർക്കാരിന്റെയോ പോലീസിന്റെയോ കേന്ദ്രസേനയുടെയോ ഇടപെടലുകളുണ്ടായില്ല എന്ന് ആരോപിച്ചാണ് ജനക്കൂട്ടം ഇംഫാലിലെ ബി.ജെ.പി….

Read More