
ദുലീപ് ട്രോഫി ടീമുകളില്‍ മാറ്റം; പന്തിന് പകരം റിങ്കു ഇറങ്ങും, യശസ്വി ജയ്‌സ്വാളിനു പകരം സൂയഷ് പ്രഭുദേശായ്
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിനെ തുടർന്ന് ദുലീപ് ട്രോഫി പോരാട്ടത്തിനുള്ള ടീമുകളില്‍ മാറ്റം. രണ്ടാം റൗണ്ട് പോരാട്ടത്തിനുള്ള ടീമുകളിലാണ് മാറ്റം. എ, ബി, ഡി ടീമുകളിലാണ് പുതിയ താരങ്ങള്‍ ഇടം പിടിച്ചത്. അതേസമയം, സി ടീമില്‍ മാറ്റമില്ല. ബി ടീമില്‍ റിങ്കു സിങ്ങിനെയാണ് ഋഷഭ് പന്തിന് പകരം ഉള്‍പ്പെടുത്തിയത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനു പകരം സൂയഷ് പ്രഭുദേശായിയെ ഉള്‍പ്പെടുത്തി. ഇന്ത്യന്‍ ടീമിലേക്ക് ആദ്യമായി എത്തിയ പേസര്‍ യഷ് ദയാലും രണ്ടാം റൗണ്ട് പോരാട്ടത്തിൽ ഇല്ല….