
പങ്കാളിയുടെ സ്വകാര്യതയിൽ കടന്നുകയറിയുള്ള ‘തെളിവ്’ ശേഖരിക്കൽ മൗലികാവകാശ ലംഘനമാണ്: മദ്രാസ് ഹൈക്കോടതി
വിവാഹ മോചനത്തിനായി വിവിധ തരം തെളിവുകൾ പങ്കാളികൾ പലപ്പോഴും ശേഖരിക്കാറുണ്ട്. മൊബൈൽ പരിശോധിച്ചും കോൾ ഹിസ്റ്ററി തപ്പിയെടുത്തുമുള്ള തെളിവുകൾ വരെ കോടതിക്ക് മുന്നിൽ ഹാജരാക്കാറുമുണ്ട്. അത്തരത്തിലുള്ള ഒരു പങ്കാളിയുടെ ഹർജിയിൽ മദ്രാസ് ഹൈക്കോടതി നടത്തിയ സുപ്രധാന നിരീക്ഷണം വലിയ ചർച്ചയാകുകയാണ്. പങ്കാളിയുടെ സ്വകാര്യതയിൽ കടന്നുകയറിയുള്ള ‘തെളിവ്’ ശേഖരിക്കൽ മൗലികാവകാശ ലംഘനമാണെന്നാണ് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചത്. വിവാഹ മോചനത്തിനായി ഭാര്യയുടെ കോൾ ഹിസ്റ്ററി തെളിവ് കാട്ടിയ ഭർത്താവിനോടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പങ്കാളിയുടെ സ്വകാര്യത മൗലികാവകാശമാണെന്ന ഓർമ്മിപ്പിച്ച മദ്രാസ്…