’23 കഴിഞ്ഞും അവിടെ തന്നെ നിര്‍ത്തണം, തിരിച്ചയക്കരുത്’; സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തെ പരിഹസിച്ച് സുരേന്ദ്രൻ

നേതൃത്വവുമായി ഇടഞ്ഞ് ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ പരിഹസിച്ച് കെ സുരേന്ദ്രൻ. ജൂനിയർ മാൻഡ്രേക്ക് സിനിമയുമായി സന്ദീപിനെ താരതമ്യം ചെയ്തായിരുന്നു സുരേന്ദ്രന്റെ പരിഹാസം. ജൂനിയര്‍ മാൻഡ്രേക്ക് എന്നൊരു സിനിമയുണ്ട്. വോട്ടെണ്ണൽ ദിവസമായ 23 കഴിഞ്ഞും സന്ദീപിനെ അവിടെ തന്നെ (കോൺഗ്രസിൽ)നിര്‍ത്തണം, തിരിച്ചയക്കരുതെന്നായിരുന്നു സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തെ കുറിച്ച് സുരേന്ദ്രന്റെ പരിഹാസം. സന്ദീപ് വാര്യര്‍ പറയുന്നത് തേഞ്ഞൊട്ടിയ ആരോപണങ്ങളാണ്. ഒന്നും ഗൗരവമായി എടുത്തിട്ടില്ല. പ്രത്യയശാസ്ത്രം ഉള്ളവർ ഒരു സീറ്റ് കിട്ടിയില്ലെന്നു പറഞ്ഞു പോകുമോ ? കോൺഗ്രസിന്റെ…

Read More

പ്രിയങ്കയെ കെട്ടിയിറക്കുന്നത് വയനാട്ടിലെ ജനങ്ങളെ വീണ്ടും പറ്റിക്കാന്‍: പരിഹസിച്ച് ബിജെപി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

പ്രിയങ്ക ​ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ പരിഹസിച്ച് ബിജെപി. പ്രിയങ്ക ​ഗാന്ധിയെ കെട്ടിയിറക്കുന്നത് വയനാട്ടിലെ വീണ്ടും ജനങ്ങളെ പറ്റിക്കാനെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എന്നാൽ വയനാട്ടുകാർ ഒരിക്കൽകൂടി പറ്റിക്കപ്പെടാൻ തയാറാകുമെന്ന് കരുതുന്നില്ല. മികച്ച സ്ഥാനാർത്ഥിയാണ് ബിജെപിയുടെ നവ്യ ഹരിദാസ്, രാഹുൽ ​ഗാന്ധി മണ്ഡലത്തിൽ ഒന്നും ചെയ്തില്ലെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു

Read More