
ഇരുചക്ര വാഹനങ്ങളിൽ ഡ്രൈവർക്കൊപ്പം ഒരാളെ മാത്രം; ലൈസൻസ് അടക്കം റദ്ദ് ചെയ്യും, മുന്നറിയിപ്പുമായി എംവിഡി
ഇരുചക്രവാഹനങ്ങളിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്ന വിരുതന്മാർ ഏറെയാണ്. മോഡിഫിക്കേഷൻ നടത്തിയും മറ്റു വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് പുറമേ, ട്രിപ്പിൾ റൈഡിംഗ് സർക്കസും നിത്യ കാഴ്ചകളാണ്. ഇപ്പോഴിതാ ട്രിപ്പിൾ റൈഡർമാർക്ക് വീണ്ടും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്. ഇരുചക്ര വാഹനങ്ങളിൽ രണ്ടിൽ കൂടുതൽ ആളുകൾ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. ഇരുചക്ര വാഹനങ്ങളിൽ ഡ്രൈവർക്കൊപ്പം ഒരാളെ മാത്രമേ നിയമപരമായി അനുവദിക്കുകയുള്ളൂ. എന്നാൽ, ഈ നിയമങ്ങൾ കാറ്റിൽ…