‘പൊലീസ് പുതിയൊരു നീക്കം നടത്തിയിട്ടുണ്ട്, അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢാലോചന’; എടവണ്ണ കൊലപാതക കേസിൽ വെളിപ്പെടുത്തലുമായി അൻവർ

എടവണ്ണ റിദാൻ ബാസിൽ കൊലക്കേസിൽ വീണ്ടും പ്രതികരണവുമായി എംഎൽഎ പി വി അൻവർ. എഡിജിപി ലോ ആൻഡ് ഓർഡർ ചുമതലയിൽ ഈ കേസുമായി ബന്ധമുണ്ടെന്ന് താൻ സംശയിക്കുന്ന വ്യക്തി തുടരുന്നിടത്തോളം കാലം ഈ കേസിൽ നീതിപൂർവ്വമായ അന്വേഷണം ഉണ്ടാകില്ലെന്ന് വ്യക്തമായെന്ന് അൻവർ ഫേസ്ബുക്കിൽ കുറിച്ചു. എടവണ്ണ റിദാൻ ബാസിൽ കൊലക്കേസിൽ ദുരൂഹത ഉണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടെന്നും പല തവണ ആവർത്തിച്ചിരുന്നു. ഈ കേസ് പ്രത്യേക അന്വേഷണ സംഘം നേരിട്ട് വീണ്ടും അന്വേഷിക്കണം എന്നാവശ്യപ്പെട്ട്…

Read More