റിക്കി പോണ്ടിംഗിനെ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിട്ടില്ല ; വാർത്തകൾ നിഷേധിച്ച് ബിസിസിഐ

ഇന്ത്യൻ ടീം പരിശീലക സ്ഥാനത്തേക്ക് മുൻ ഓസീസ് താരങ്ങളായ റിക്കി പോണ്ടിങിനേയും ജസ്റ്റിൻ ലാംഗറിനേയും സമീപിച്ചതായുള്ള വാർത്തകൾ തള്ളി ബി.സി.സി.ഐ. ഇരു താരങ്ങളും കോച്ചിങ് റോളിലേക്കില്ലെന്ന് അറിയിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ രംഗത്തെത്തിയത്. ‘ആഭ്യന്തര ക്രിക്കറ്റിനെ കുറിച്ച് അറിവുള്ളവരെ മാത്രമേ പരിശീലക സ്ഥാനത്തേക്ക് നിയമിക്കൂ. ഇതുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ തെറ്റാണ്. നിരവധി കടമ്പകിളൂടെ കടന്നുപോയതിന് ശേഷമാകും ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുക. ഇന്ത്യൻ ക്രിക്കറ്റിനെ കുറിച്ച് അറിവുള്ളവരെയായിരിക്കണം’-…

Read More

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാൻ ഇല്ല ; കാരണം വെളിപ്പെടുത്തി റിക്കി പോണ്ടിംഗ്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാനുള്ള ബി.സി.സി.ഐയുടെ ക്ഷണം നിരസിച്ച കാര്യം സ്ഥിരീകരിച്ച് മുൻ ആസ്ട്രേലിയൻ ക്യാപ്റ്റനും ഐ.പി.എല്ലിൽ ഡൽഹി ഡെയർ ​ഡെവിൾസ് മുഖ്യ കോച്ചുമായ റിക്കി പോണ്ടിങ്. ട്വന്റി 20 ലോകകപ്പോടെ രാഹുൽ ദ്രാവിഡിന്റെ കാലാവധി അവസാനിക്കുന്നതിനാൽ പരിശീലക നിയമനത്തിന് ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചിരുന്നു. ഐ.പി.എല്ലിനിടെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച് സംഭാഷണം നടന്നിരുന്നെന്നും എന്നാൽ, ഒരു ദേശീയ ടീമിന്റെ പരിശീലകനെന്നത് വർഷത്തിൽ 10-11 മാസം ചെലവഴിക്കേണ്ട ഉത്തരവാദിത്തമായതിനാൽ ഏറ്റെടുക്കാൻ പ്രയാസമറിയിക്കുകയായിരുന്നെന്നുമാണ് പോണ്ടിങ് അറിയിച്ചത്. ‘സാധാരണയായി, ഇത്തരം…

Read More