
ഇന്ത്യയിലെ അതിസമ്പന്നൻ ; മുകേഷ് അംബാനിയെ പിൻതള്ളി ഗൗതം അദാനി ഒന്നാം സ്ഥാനത്ത്
മുകേഷ് അംബാനിയെ അട്ടിമറിച്ച് രാജ്യത്തെ ഏറ്റവും സമ്പന്നൻ എന്ന സ്ഥാനം വീണ്ടെടുത്ത് ഗൗതം അദാനി. 2024ലെ ഹുറൂൺ ഇന്ത്യ സമ്പന്നപട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഗൗതം അദാനി. 11.6 ലക്ഷം കോടി രൂപയാണ് അദാനിയുടെ ആകെ ആസ്തി. 10.1 ലക്ഷം കോടി രൂപയുമായി മുകേഷ് അംബാനി രണ്ടാം സ്ഥാനത്താണ്. ഈ വർഷം ആദ്യം ഗൗതം അദാനി മുകേഷ് അംബാനിയെ പിന്തള്ളി രാജ്യത്തെ ഏറ്റവും വലിയ കോടീശ്വര പദവിയിലേക്ക് എത്തിയിരുന്നു. എന്നാൽ ഒരാഴ്ച മാത്രമേ മുകേഷ് അംബാനി രണ്ടാം സ്ഥാനത്ത്…